Sunday, May 31, 2026
Homeഇന്ത്യചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ആർബി ചൗധരി അന്തരിച്ചു. രാജസ്ഥാനിലെ ഉദയ്പുരിലുണ്ടായ വാഹനാപകടത്തെ തുടർന്നാണ് അന്ത്യം. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. സൂപ്പർ ഗുഡ് ഫിംലിംസ് കമ്പനിയുടെ സ്ഥാപകനാണ്. നടൻ ജീവയാണ് മകൻ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.

സൂപ്പർ ഗുഡ് ഫിലിംസ് ബാനറിൽ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രങ്ങൾ നിർമ്മിച്ചതിലൂടെയാണ് ആർ.ബി. ചൗധരി പ്രശസ്തനായത്. നാല് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിൽ അദ്ദേഹം 99 ചിത്രങ്ങൾ നിർമ്മിച്ചു.

നാട്ടമൈ, സൂര്യവംശം, പുരിയാത പുധിർ, ആനന്ദം, സമുദ്രം, തിത്തിക്കുദെ എന്നിവ ജനപ്രിയ സിനിമകളാണ്. കഴിഞ്ഞ വർഷം വടിവേലുവും ഫഹദ് ഫാസിലും അഭിനയിച്ച മാരീസൻ ആയിരുന്നു അദ്ദേഹം നിർമ്മിച്ച അവസാന ചിത്രം. ഏഴ് തവണ തമിഴ്‌നാട് സംസ്ഥാന ഫിലിം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com