കണ്ണൂരിൽ പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം മകൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തു. പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം മകൻ കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയിൽ. 45 കാരനായ സനലിനെയാണ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചെറുപുഴയ്ക്ക് അടുത്ത പെരിങ്ങാലയിൽ ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. സനലിന്റെ പിതാവ് കൊന്നാങ്കൽ രാഘവനെ ആണ് സനൽ വെട്ടി പരുക്കേൽപ്പിച്ചിരുന്നത്.
കഴുത്തിനു വെട്ടേറ്റ രാഘവൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സനലിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് വിവരം.



