Friday, May 1, 2026
Homeഅമേരിക്കOpen up ആകണോ? (Part -13) ✍ പ്രശാന്ത് ...

Open up ആകണോ? (Part -13) ✍ പ്രശാന്ത് വാസുദേവ് (മുൻ ഡെപ്യൂട്ടി ഡയറക്ടർ കേരള ടൂറിസം വകുപ്പ് & ടൂറിസം കൺസൾട്ടൻ്റ്).

നിങ്ങളിൽ എത്ര പേർ പുതുവത്സര പ്രതിജ്ഞ എടുത്തിരുന്നു ?
എന്നിട്ട് എന്തായി?
എന്തെങ്കിലും നടന്നോ?

പക്ഷേ അതിലൊന്നും കാര്യമില്ല എന്നാണ് പറഞ്ഞു വരുന്നത്.
പ്രതിജ്ഞകൾ എല്ലാം നടപ്പിലാക്കാൻ മനുഷ്യന് കഴിഞ്ഞു എന്ന് വരില്ല.

പക്ഷേ ഇടയ്ക്കിടെ പ്രതീക്ഷകളുടെ ലിസ്റ്റിലേക്ക് ഒരു തിരിഞ്ഞുനോട്ടം നല്ലതാണ്.
അപ്പോൾ “അയ്യോ ഇത് ഞാൻ ചെയ്യാൻ ഏറെ ആഗ്രഹിച്ചതാണല്ലോ ,ഇനിയും എനിക്കിത് പറ്റുമല്ലോ” എന്ന ചിന്ത വരുന്നതു തന്നെ പോസിറ്റീവ് ആണ്.
പ്രതീക്ഷകളെ പൂർണ്ണമായും അവഗണിക്കേണ്ട എന്നർത്ഥം.

എന്തൊക്കെ പറഞ്ഞാലും ഹാപ്പിനസ്സിന്റെ കാര്യത്തിൽ മനുഷ്യന് ഒരു set point ഉണ്ട് എന്നാണ് സൈക്കോളജി പറയുന്നത്.
നിങ്ങൾക്ക് ലോട്ടറി കിട്ടി എന്ന് കരുതുക.
അതിൻ്റെ സന്തോഷം അധികനാൾ നീണ്ടുനിൽക്കില്ല.
നിങ്ങൾ നിങ്ങളുടെ സന്തോഷത്തിന്റെ set point അഥവാ baseline ലേയ്ക്ക് താമസിയാതെ തിരികെപ്പോരും.
പ്രണയത്തിൻറെ കാര്യത്തിലും ദാമ്പത്യത്തിന്റെ കാര്യത്തിലും ഈ സെറ്റ് പോയിന്റിലേക്കുള്ള തിരിച്ചുപോക്ക് തീർത്തും സ്വാഭാവികം.
പുതുതായി കിട്ടുന്ന ഒരു സന്തോഷവും ദീർഘനാൾ നിലനിൽക്കില്ല.

അതുപോലെതന്നെയാണ് ദുഃഖത്തിന്റെ കാര്യവും.
നമ്മിൽ നിന്നും പെട്ടെന്ന് വിടപറഞ്ഞു പോകുന്ന ഒരാൾ നമുക്ക് തരുന്ന ട്രോമ .
അതിന് ഒരു സമയമുണ്ട്.
ആ സമയം കഴിഞ്ഞാൽ തനിയെ നമ്മൾ നമ്മുടെ പഴയ അവസ്ഥയിലേക്ക് തിരികെ പോകും.
അതായത് പ്രതീക്ഷിച്ചോ പ്രതീക്ഷിക്കാതെയോ ഉണ്ടാകുന്ന ജീവിത ദുഃഖങ്ങളും ദീർഘനാൾ നിലനിൽക്കുന്നതല്ല.
അവിടെയും നമ്മൾ സെറ്റ് പോയിന്റിലേക്ക് തിരികെ പോകും.

സൈക്കോളജി ഇതിനെ hedonic treadmill ഇഫക്ട് എന്നു വിളിക്കുന്നു.
ത്രെഡ്മിൽ എത്ര ഓടിയാലും എത്ര കലോറി കത്തിച്ചാലും നമ്മൾ നിൽക്കുന്ന സ്ഥലത്ത് തന്നെ തുടരുന്നു എന്നത് വാസ്തവമല്ലേ?
hedonic എന്നത് ‘സുഖവിഷയകമായ’ എന്ന അർത്ഥത്തിലാണ് കാണേണ്ടത്.

ദുഃഖങ്ങൾ തിരികെ നമ്മുടെ സെറ്റ് പോയിന്റിലേക്ക് പോകുന്നത് നല്ലതാണ്.
പക്ഷേ വീണു കിട്ടുന്ന സൗഖ്യം അഥവാ സന്തോഷം നിലനിർത്താൻ കഴിഞ്ഞാൽ അത് ഭാഗ്യമാണ്.
ജീവിതത്തിലെ ആവർത്തനങ്ങൾ ഒഴിവാക്കുക എന്നതാണ് അതിനുള്ള പ്രധാന വഴി .
ദാമ്പത്യത്തിൽ ആയാലും പ്രണയത്തിൽ ആയാലും ആവർത്തനങ്ങൾ ഒഴിവാക്കിയാൽ വിരസത ഒഴിവാകും, സന്തോഷം നിലനിൽക്കും.

നമുക്കെല്ലാം സന്തോഷം നിലനിർത്താൻ കഴിയട്ടെ.

🩸സ്നേഹം

നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും.

പ്രശാന്ത് വാസുദേവ്✍

(മുൻ ഡെപ്യൂട്ടി ഡയറക്ടർ കേരള ടൂറിസം വകുപ്പ് & ടൂറിസം കൺസൾട്ടൻ്റ്).

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com