Thursday, September 10, 2026
Homeഅമേരിക്കവിയർപ്പിന്റെ ഉത്സവം ✍ശശികല മോഹൻദാസ്, നവിമുംബൈ

വിയർപ്പിന്റെ ഉത്സവം ✍ശശികല മോഹൻദാസ്, നവിമുംബൈ

നമുക്കെല്ലാവർക്കും അറിയാം മെയ് ഒന്ന് ഒരു തീയതി മാത്രമല്ല ലോകമെമ്പാടുമുള്ള ഒരു ജനതയുടെ നെഞ്ചിലെ തീയാണ്.

തൊഴിലാളികളുടെ വിയർപ്പിന്റെ, അധ്വാനത്തിന്റെ, വിജയത്തിന്റെ, മുഷ്ടിചുരട്ടലിന്റെ ആത്മസംതൃപ്തിയാണെന്ന്.

ചില അവകാശങ്ങളുടെ,ചില പിടിച്ചടക്കലിന്റെ ആത്മസംതൃപ്തി നിറയുന്ന ദിനമാണ് മെയ് 1.

രാപ്പകലുകൾ വിശ്രമമില്ലാതെ പണിയെടുത്തിരുന്ന ഒരു സമൂഹം നമുക്ക് മുന്നേ ഉണ്ടായിരുന്നതായി ചരിത്രങ്ങളിൽ നാം പഠിച്ചിട്ടുണ്ട്.
1886 മെയ് 1 ചിക്കാഗോയിൽ, ” എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ ഉറക്കം” എന്ന ആവശ്യവുമായി തെരുവിൽ ഇറങ്ങിയ തൊഴിലാളികൾ. അവർ….അവരുടെ അവകാശങ്ങൾ പിടിച്ചടക്കിയ ദിനം.

മുതലാളിത്തത്തിന്റെ ചൂരൽ വടിയിൽ നിന്നും ചോര പൊടിഞ്ഞ നാളുകൾ. രക്തസാക്ഷിത്വം വഹിച്ച എത്രയോ തൊഴിലാളികൾ. അവർ തങ്ങളുടെ ജീവൻ കൊടുത്ത് നമുക്ക് വേണ്ടി നേടിത്തന്നതാണ് ഇന്നത്തെ 8 മണിക്കൂർ ജോലി.

അവർ ഓരോരുത്തരും നമ്മുടെസിരകളിൽ രക്തമായും ശരീരത്തിൽ വിയർപ്പ് തുള്ളികളായും ഉയർത്തെഴുന്നേൽക്കുന്നു.

മെയ്ദിനം ഒരു ആഘോഷമല്ല. ഓർമ്മപ്പെടുത്തലാണ്.
നാം ഇന്ന് അനുഭവിക്കുന്ന ഓരോ അവകാശങ്ങളും ആരൊക്കെയോ ചെയ്ത ത്യാഗത്തിന്റെ ഫലമാണ്. അംബരചുംബികളായി പണിതുയർത്തുന്ന ഓരോ കെട്ടിടങ്ങൾക്ക് പിന്നിലും അത് പണിയുന്നവന്റെ വിയർപ്പും അലിഞ്ഞു ചേർന്നിട്ടുണ്ട്. വയലിൽ മഴയത്തും വെയിലത്തും മഞ്ഞത്തും പണിയുന്നവന്റെ വിയർപ്പാണ് നാം കഴിക്കുന്ന ഓരോ ഉരുളച്ചോറും.

നാമിന്ന് വൃത്തിയായി ജീവിക്കുന്നുവെങ്കിൽ മാലിന്യം വാരുന്നവന്റെ കൈകളാണ് അതിനു പിന്നിൽ.
ഓരോ വിപ്ലവങ്ങൾ പിറവികൊള്ളുമ്പോഴും പുതുതലമുറയുടെ നേട്ടങ്ങളാണ് കൊയ്തെടുത്തിരുന്നത്.
സമരഭൂമിയിൽ വെടിയുണ്ടകളെ പുഞ്ചിരിയോടെ നേരിട്ട ധീരന്മാരുടെ ഓർമ്മയാണ് മെയ്ദിനം.

ഇന്ന് കാലം മാറി അതിനോടൊപ്പം പുതിയ വെല്ലുവിളികളും.
പഴയ ചൂരൽ വടി പോയി പകരം ലാപ്ടോപ്പ് വന്നു.
ഫാക്ടറി പോയി പകരം വർക്ക് ഫ്രം ഹോം വന്നു.
ചൂഷണം ഇന്നും നിലനിൽക്കുന്നു. പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ.
Gig workers, Deliveri Boys, IT Employees etc — ഇവർക്കും വേണം എട്ടുമണിക്കൂർ ജോലി.

ജോലിയും ജീവിതവും വിശ്രമവും എല്ലാവർക്കും ആവശ്യമാണ്.
ഈ മെയ്ദിനത്തിൽ നമുക്കുവേണ്ടി കഷ്ടപ്പെടുന്ന തൊഴിലാളികളെ നന്ദിപൂർവ്വം സ്മരിക്കാം.

ഈ ലോകത്തെ ചലിപ്പിക്കുന്നത് തൊഴിലാളികളാണ്.
തൊഴിലാളികളുടെ വിയർപ്പിനെ ഒരു ഉത്സവമാക്കി മാറ്റാം നമുക്ക്.
ഇനിയും മാറ്റങ്ങൾ ഏറെ ഉണ്ടാവട്ടെ.

സർവ്വരാജ്യത്തൊഴിലാളികൾക്കും ഒരു വലിയ സല്യൂട്ട്.

ശശികല മോഹൻദാസ്,
നവിമുംബൈ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ