Sunday, November 15, 2026
Homeകേരളംമുണ്ടത്തിക്കോട് വെടിക്കെട്ട്‌ അപകടം: നാലുപേരുടെ ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു

മുണ്ടത്തിക്കോട് വെടിക്കെട്ട്‌ അപകടം: നാലുപേരുടെ ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ” ഭാഗങ്ങളാണ് തിരിച്ചറിഞ്ഞത്. അതേസമയം വെടിക്കെട്ടുപുര സ്ഫോടനത്തിൽ പരിക്കേറ്റ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തൃശൂര് കുണ്ടന്നൂർ സ്വദേശി രാഗേഷ് എന്ന 30 വയസുകാരനും ഇന്ന് മരിച്ചു. ഇന്നലെ മരിച്ച എടപ്പാൾ സ്വദേശി ഉണ്ണികൃഷ്ണൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ജന്മനാട്ടിലെത്തി സംസ്‌കാരം നടത്തി. (മുണ്ടത്തിക്കോട് ദുരന്തം: നാല് പേരുടെ ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തത്തിൽ മരണസംഖ്യ ഉയരുകയാണ്. ഡിഎൻഎ പരിശോധന ഫലം വരുമ്പോൾ നാലുപേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത് അഭിജിത്ത്,വിഷ്ണു വിനോദ്, ഗിരീഷ്, സുരേഷ് എന്നിവരുടെ ശരീരഭാഗങ്ങളാണ് തിരിച്ചറിഞ്ഞത്. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ശരീരഭാഗങ്ങൾ വിട്ടുനൽകും. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ കുണ്ടന്നൂർ സ്വദേശി രാഗേഷിൻ്റെ മരണമാണ് ഇന്ന് സംഭവിച്ചത്.

തൃശ്ശൂർ നഗരത്തിലെ പ്രധാനപ്പെട്ട മുഖമായിരുന്നു കുണ്ടന്നൂർ സ്വദേശി രാഗേഷ് . പുലിക്കളിക്ക് പുലിയായും പൂരക്കാലത്ത് തിരുവമ്പാടിക്കാരുടെ പടക്കപുരയിലും ഒക്കെ സജീവ സാനിധ്യമായിരുന്നു ഇദ്ദേഹം. മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്‌ഫോടനത്തിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിൽ പൊതുദർശനത്തിന് വച്ചു ,ഒരു മണിക്കൂർ പൊതുദർശനത്തിനുശേഷം സംസ്‌കാരവും പൂർണമായി, ഇന്നലെ മരിച്ചു മലപ്പുറം എടപ്പാൾ സ്വദേശി ഉണ്ണികൃഷ്ണൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ജന്മനാടായ എടപ്പാളിലേക്ക് കൊണ്ടുപോയി. രാകേഷ് കൂടി മരിച്ചതോടെ മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തത്തിൽ ആകെ മരിച്ചവരുടെ എണ്ണം 16 ആയി. പരിക്കേറ്റ രണ്ടുപേര് ഗുരുതരാവസ്ഥയില് ചികിത്സയിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ