Wednesday, October 7, 2026
Homeകേരളംകുംഭമേള പെൺകുട്ടിയുടെ വിവാഹം നിയമപരം; വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഡിജിപി.

കുംഭമേള പെൺകുട്ടിയുടെ വിവാഹം നിയമപരം; വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഡിജിപി.

തിരുവനന്തപുരം: കുംഭമേളയിലെ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പെൺകുട്ടിയുടെ വിവാഹത്തെച്ചൊല്ലിയുള്ള വിവാദങ്ങളിൽ വ്യക്തത വരുത്തി ഡിജിപി റവാഡ ചന്ദ്രശേഖർ ഐപിഎസ്. വിവാഹസമയത്ത് പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായിരുന്നുവെന്നും നിയമപരമായ വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

വിവാഹത്തിനായി ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന തരത്തിൽ ഉയർന്ന ആരോപണങ്ങൾ ഡിജിപി തള്ളിക്കളഞ്ഞു. സമർപ്പിക്കപ്പെട്ട രേഖകളെല്ലാം ആധികാരികമാണെന്ന് പരിശോധനയിൽ വ്യക്തമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ വിഷയവുമായി ബന്ധപ്പെട്ട വസ്തുതകൾ ബോധിപ്പിക്കുന്നതിനായി ഡിജിപി നാളെ ഡൽഹിയിലെ ദേശീയ പട്ടികവർഗ കമ്മീഷന് മുന്നിൽ നേരിട്ട് ഹാജരാകും. കേസിൻ്റെ നിലവിലെ അവസ്ഥയും രേഖകളുടെ നിജസ്ഥിതിയും അദ്ദേഹം കമ്മീഷനെ ബോധിപ്പിക്കും.

തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമാണെന്നും തൻ്റെ വിവാഹം നിയമപരമാണെന്നും കാണിച്ച് പെൺകുട്ടി നേരത്തെ തന്നെ അധികൃതരെ സമീപിച്ചിരുന്നു. തൻ്റെ ഭർത്താവിനെതിരെ നടപടിയെടുക്കരുതെന്ന പെൺകുട്ടിയുടെ അഭ്യർഥന കൂടി പരിഗണിച്ചാണ് ഡിജിപിയുടെ ഈ സുപ്രധാന വെളിപ്പെടുത്തൽ.നേരത്തെ, പെൺകുട്ടിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഉൾപ്പെടെയുള്ളവർക്ക് കോടതി ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും, പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന ഡിജിപിയുടെ സ്ഥിരീകരണത്തോടെ കേസിൽ പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ