Friday, April 24, 2026
Homeഅമേരിക്കകണ്ണാ ! എൻമോഹം (കവിത) ✍ ബിന്ദു വിശ്വപ്പൻ വൈക്കം

കണ്ണാ ! എൻമോഹം (കവിത) ✍ ബിന്ദു വിശ്വപ്പൻ വൈക്കം

കാർവർണ്ണാ ! കനിയുക നാഥാ !
കാരുണ്യം ചൊരിയുകയെന്നിൽ.
നിൻനാമം പലവുരു ചൊല്ലാം
നിർമ്മാല്യം തൊഴുതുവണങ്ങാം.

ദീപങ്ങൾ തെളിയണ നേരം
വാതിൽക്കൽ മണിയടി കേൾക്കാം.
കൺമുന്നിൽ തെളിയുകയായി.
നിൻരൂപംപലതരമെന്നിൽ.

കാർവർണ്ണാ! കനിയുക നാഥാ!
വാകപ്പൂ വിതറണ നേരം
വന്നല്ലോ പലവിധമോഹം’
കർപ്പൂരം തെളിയണപോലേ..

കാണാമിന്നടിയനു നിത്യം
പാലാഴി ചൊരിയണപോലേ.’
ക്ഷീരത്തിൽ നനയണ നേരം
കണ്ണാ ! നിൻസുരഭിലരൂപം.

കാർവർണ്ണാ! അണയുക
വേഗം
ചാഞ്ചാടുംകുറുനിരയാലേ
ഗോപീചന്ദനക്കുറി ചാർത്തീ
ആടാമോ മൃദുചുവടാലേ.

ചേലേറുംനറുചിരി തൂകീ
പാടാമോ മുരളികയിൽ നീ
പ്രേമത്താൽ മധുരിമരാഗം
കേൾക്കാം ഞാൻപ്രിയമനമോടേ…

കാർവർണ്ണാ! കനിയുക നാഥാ !
സാധിക്കുന്നിവളുടെ മോഹം.
കണ്ണാ! നിന്നധരപുടങ്ങൾ
ചുംബിക്കുന്നൊരു കുഴലാകാൻ.

നീ മീട്ടുംസ്വരലയരാഗം
എന്നിൽ ചേർന്നൊഴുകുകയല്ലോ
ഞാനോ നിർവൃതിയടയൂല്ലോ.
കാർവർണ്ണാ! അണയുക
വേഗം.

ബിന്ദു വിശ്വപ്പൻ വൈക്കം✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com