Tuesday, September 29, 2026
Homeഅമേരിക്കഒന്ന് മാറി നിൽക്കണം മിസ്റ്റർ ഞാൻ ആയിക്കോളാം മുഖ്യൻ (രാഷ്ട്രീയ ഹാസ്യ വിമർശനം) ✍സുനിൽ വല്ലാത്തറ...

ഒന്ന് മാറി നിൽക്കണം മിസ്റ്റർ ഞാൻ ആയിക്കോളാം മുഖ്യൻ (രാഷ്ട്രീയ ഹാസ്യ വിമർശനം) ✍സുനിൽ വല്ലാത്തറ ഫ്ലോറിഡാ

കോൺഗ്രസ്‌ നേതാവും ലോക്സഭ പ്രതിപക്ഷ നേതാവും ആയ രാഹുൽജിയ്ക്കു കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി തീരെ ഉറക്കം ഇല്ലന്നാണ് പിന്നാമ്പുറ സംസാരം

അഞ്ചു സംസ്‌ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞു ഫലം കാത്തിരിക്കുകയാണെങ്കിലും വിജയത്തെ പറ്റി യാതൊരു ആശങ്കയും ഇല്ലെങ്കിലും കേരളത്തിൽ ആരെ മുഖ്യമന്ത്രി ആക്കും എന്ന ചിന്ത ആണ്‌ രാഹുൽജിയുടെ ഉറക്കം കെടുത്തുന്നത്

തെരെഞ്ഞെടുപ്പിന് മുൻപ് അഞ്ചു മുഖ്യമന്ത്രി മോഹികൾ ഉണ്ടായിരുന്നു എങ്കിലും തരൂർജിയെയും സുധാകരൻജിയെയും ഡൽഹിയിൽ വിളിച്ചു വരുത്തി കുറച്ചു ലഡുവും ജിലേബിയും ഒക്കെ കൊടുത്തു ചെറിയ മോഹന വാഗ്ദാനങ്ങൾ ഒക്കെ കൊടുത്തു മയക്കി എടുത്തു തൽക്കാലത്തേയ്ക്കു ക്ലിഫ് ഹൗസിൽ ഉറങ്ങാൻ പോകാതിരിക്കാൻ സമ്മതിപ്പിച്ചു

പക്ഷേ ഇലക്ഷൻ കഴിഞ്ഞതോടെ സ്വയം പിന്മാറിയെങ്കിലും സുധാകരൻജി സതീശൻജി ഒഴികെ മറ്റ് രണ്ടു മുഖ്യമന്ത്രി മോഹികൾ ആയ രമേശ്‌ജിയ്ക്കും വേണുഗോപാൽജിയ്ക്കു വേണ്ടിയും വെടികൾ പൊട്ടിച്ചു കൊണ്ടിരിക്കുകയാണ്

സുധാകരൻജി തുടങ്ങി വച്ച വെടിക്കെട്ട്‌ മൂന്നു പേരുടെയും വിശ്വസ്ഥർ ഏറ്റെടുത്തതോടെ ഒന്നോ രണ്ടോ കതിനയിലും അമിട്ടിലും തുടങ്ങിയ ചെറിയ വെടിക്കെട്ട്‌ വലിയ മാലപ്പടക്കം ആയി മാറിയത് ഡൽഹിയിൽ ഇരിക്കുന്ന രാഹുൽജിയെ കുറച്ചൊന്നുമല്ല അസ്വസ്‌ഥൻ ആക്കിയത്

ഇപ്പോൾ കേൾക്കുന്നത് രാഹുൽജി മൂന്നു പേരുടെയും രാഷ്ട്രീയ ജാതകം പരിശോധിച്ചുകൊണ്ട് ഇരിക്കുകയാണെന്നാണ്

ആദ്യം പരിശോധിച്ചത് രമേശ്‌ജിയുടെ ആണ്‌. രമേശ്‌ജിയുടെ പരിശോധിക്കുന്നതിനിടയിൽ ഞെട്ടിത്തരിച്ചു രാഹുൽജി എണീറ്റ് നിന്നു എന്നാണ് അണിയറ സംസാരം

എഴുപതുകളുടെ മദ്ധ്യത്തിൽ കെ എസ് യു വിൽ കൂടി കോൺഗ്രസ്‌ പ്രവർത്തനം ആരംഭിച്ച രമേശ്‌ജി എൻ എസ് യു വിന്റെയും യൂത്ത് കോൺഗ്രസിന്റെയും ദേശീയ പ്രസിഡന്റ് ആയിരുന്നു എന്നും ഇപ്പോഴത്തെ ബംഗാൾ മുഖ്യമന്ത്രി മമതജി ഉൾപ്പെടെ കോൺഗ്രസിൽ നിന്നും ചാടി പോയ പല നേതാക്കളും ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിൽ മുഖ്യമന്ത്രിമാർ ആയിരിക്കുന്നവർ രമേശ്‌ജിയുടെ കീഴിൽ എൻ എസ് യു വിന്റെയും യൂത്ത് കോൺഗ്രസിന്റെയും ഭാരവാഹികൾ ആയിരുന്നവർ ആയിരുന്നു എന്നും ജാതക പരിശോധനയിൽ തെളിവുകൾ സഹിതം മനസ്സിലാക്കിയ രാഹുൽജിയുടെ കണ്ഠം ഇടറി

ജാതക പരിശോധനക്കിടയിൽ രാഹുൽജിയ്ക്കു ഏറ്റവും കൂടുതൽ ബഹുമാനവും സ്നേഹവും രമേശ്‌ജിയോടു തോന്നിയത് എൺപത്തി ഒൻപതിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് പോയി സി പി എം ന്റെ യുവ പോരാളി സുരേഷ് കുറുപ്പിന് മീനച്ചിൽ ആറ്റിലേയ്ക്കു തൂക്കി എറിഞ്ഞു മണ്ഡലം പിടിച്ചെടുത്തു ആദ്യമായി ഇന്ത്യൻ പാർലെമെന്റിൽ എത്തി അന്ന് തന്റെ പിതാവ് രാജീവ് ജിയെ പ്രതിരോധിച്ചുകൊണ്ട് ഹിന്ദിയിൽ പ്രസംഗിച്ചു രമേശ്‌ജി കത്തിക്കയറി എന്നറിഞ്ഞപ്പോൾ ആണ്‌

രണ്ടാമതായി രാഹുൽജി പരിശോധിച്ചത് സതീശൻജിയുടെ ജാതകം ആണ്‌

ഇടതുപക്ഷത്തിന്റെ കോട്ടയായ പറവൂരിൽ പോയി ഒരു ഭയവും കൂടാതെ മത്സരിച്ചു രണ്ടായിരത്തി ഒന്നിൽ ആ കോട്ട തകർത്തു ഇപ്പോൾ ഇരുപത്തിയഞ്ചു വർഷമായി ഒരു പേര് ദോഷവും കേൾപ്പിക്കാതെ നിയമസഭയ്ക്കുള്ളിലും പുറത്തും കോൺഗ്രസ്‌ ആശയങ്ങളെ ജനങ്ങളിൽ എത്തിക്കുന്നതിൽ വൻ വിജയം കാണുകയും അതിന്റെ പ്രതിഫലം പോലെ രണ്ടായിരത്തി ഇരുപത്തി ഒന്നിലെ തെരഞ്ഞെടുപ്പിൽ തകർന്നു തരിപ്പണം ആയ കോൺഗ്രസിനെയും ഒപ്പം യൂ ഡി എഫ് നെയും നയിക്കാൻ കൊടുത്ത ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചു ഇപ്പോൾ വിജയത്തിന്റെ വക്കിൽ എത്തിച്ഛിക്കുന്ന സതീശൻജിയെ എങ്ങനെ തഴയും എന്നോർക്കാൻ പോലും പറ്റാത്ത അവസ്‌ഥയിൽ ആയി പോയി രാഹുൽജി

വേണുഗോപാൽജിയുടെ ജാതകം രാഹുൽജിയ്ക്കു മനഃപാഠമാണ്. കഴിഞ്ഞ ഏഴെട്ടു വർഷമായി തന്റെ ഊണിലും ഉറക്കത്തിലും സന്തതസാഹചരിയായ വേണുജി പറയുന്നത് മാത്രമേ രാഹുൽജി നടപ്പിലാക്കിയിട്ടുള്ളൂ

വേണുജി ഇടത്തോട്ട് തിരിയുവാൻ പറയുമ്പോൾ ഇടത്തോട്ടും വലത്തോട്ട് പറയുമ്പോൾ വലത്തോട്ടും ഓടുവാൻ പറയുമ്പോൾ ഓടുകയും നടക്കുവാൻ പറയുമ്പോൾ നടക്കുകയും കഴിഞ്ഞ കുറെയധികം വർഷങ്ങൾ ആയി ചെയ്തുകൊണ്ടിരിക്കുന്ന താൻ ഇനി എങ്ങനെ വേണുജിയെ മുഖ്യൻ ആക്കാതിരിക്കും എന്നോർത്തിട്ട് രാഹുൽജി കുറച്ചു ദിവസങ്ങൾ ആയി ആഹാരം പോലും ഉപേക്ഷിച്ചിരിക്കുകയാണ്

ഇനിയിപ്പോൾ രാഹുൽജിയുടെ മുൻപിൽ ഒരു പോംവഴി മാത്രമേ മൂന്നു പേരെയും പിണക്കാതെ അവശേഷിക്കുന്നുള്ളൂ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി നിർബന്ധം ആയി തൃശൂരു കൊണ്ടുപോയി മത്സരിപ്പിച്ചു ബലിയാടാക്കി രാഷ്രീയ ജീവിതം തന്നെ അനിശ്ചിതാവസ്‌ഥയിൽ ആയ കെ മുരളീധരൻജിയെ മുഖ്യൻ ആക്കുക

ഇവർക്കു മൂന്നു പേർക്കും അവകാശപ്പെടുവാൻ ഇല്ലാത്ത മുൻ മുഖ്യമന്ത്രിയുടെ മകൻ എന്നുള്ള പേരും ക്ലിഫ് ഹൗസിൽ നീണ്ടകാലം ഉറങ്ങിയ പരിചയവും മുരളീധരൻജിയ്ക്കു മാത്രമേ ഉള്ളൂ

സുനിൽ വല്ലാത്തറ ഫ്ലോറിഡാ✍

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ