ഏഴിമലയിൽ പല രാജാക്കൻമാരുടെ കഥ മാത്രമല്ല ഉള്ളത്. ക്രിസ്തുമത ആരംഭത്തിന്റെ ചരിത്രം കൂടി കാണാം
ഏഴിമല ലൂർദ്ദ്മാതാ പള്ളിയിലെ ആദ്യ പള്ളി ലച്ചനാണ് ഫാദർ മുന്ദനാരി.
ഇറ്റലിയിൽ നിന്നും കേരളത്തിൽ ക്രിസ്തുമതം സ്ഥാപിക്കാൻ വന്ന നാലുപേരിൽ ഒരാൾ.
മുന്ദനാരി സ്വന്തം പണം ചെലവാക്കി ഏഴിമലയിൽ 500 ഏക്കർ സ്ഥലം വാങ്ങി.
കോട്ടയത്തു .നിന്ന് ക്രിസ്ത്യാനികളെ കൊണ്ടുവന്ന് ഏഴിമലയിൽ താമസിപ്പിച്ചു.
മൂന്നു ഏക്കർ വീതം ഓരോരുത്തർക്കും എഴുതി കൊടുത്തു.
ലൂർദ്ദ് പള്ളി ഏഴിമലയുടെ ഏറ്റവും നെറുകൈയിൽ ആണ് ഉള്ളത്.
അവിടേയ്ക്ക് ടോപ്പ് റോഡ് പണിതത് മുന്ദനാരിയാണ്.
ഇന്ന് കന്യാമഠo ഉള്ള സ്ഥലത്ത് അച്ചൻ ഒരു ക്ലിനിക് തുടങ്ങി.
നാടിന്റെ നാനാഭാഗത്തു നിന്നും ആളുകൾ ചികിത്സയ്ക്കായി ഇവിടെ എത്തിയിരുന്നു.
ഇംഗ്ലീഷ് മരുന്നുകൾ ലഭിക്കാത്ത ആ കാലത്ത് അത് ഒരു മഹാസംഭവം… വിപ്ലവം തന്നെയായിരുന്നു.
ഇന്ന് ലൂർദ്ദ്മാതാ പള്ളിയിൽ മുന്ദനാരിയുടെ അതികായ പ്രതിമയും
ചരിത്രവും ആലേഖനം ചെയ്തിട്ടുണ്ട്.
അതിസുന്ദരനായ സായ്പ്പിനെ കണ്ട് കണ്ണുതള്ളി പോകും
വേഷത്തിലും ഭാവത്തിലും ഹോളിവുഡ് നടനെ വെല്ലുന്ന ഭംഗിയുണ്ട്.
ഈ കാലത്തെ ഏതോ ആളെ പോലെ തോന്നും.
ഫാദർ മരിച്ചതിനു ശേഷം പള്ളിയുടെ വടക്കുഭാഗം അടക്കം ചെയ്തിരുന്നു.
അതിനു മുകളിൽ റ – ആകൃതിയിൽ കരിങ്കല്ലു കൊണ്ട് മറ
ഉണ്ടാക്കിയിട്ടുണ്ട്.
അതിന് പടികൾ കയറി മുകളിൽ പോകുവാൻ കഴിയും.
ദൂരെ അറബിക്കടലും രാമന്തളി ദ്വീപും സൂര്യാസ്തവും കാണാം.
വ്യൂ പോയന്റിൽ ചെന്നാൽ പയ്യന്നൂർ കോളേജും റെയിൽവേ സ്റ്റേഷനും നാടും നഗരങ്ങളും മൊത്തം
കാണാം..
ചൂട്ടാട് ബീച്ചിൽ പുഴ ചെന്ന് കടലിൽ ചേരുന്ന കാഴ്ച കാണാം.
മുന്ദനാരി ഒരു മനുഷ്യ സ്നേഹിയും മഹാനും തന്നെ.
ചരിത്രത്തിലേയ്ക്ക് അടയാളപ്പെടുത്തിയിരിക്കുന്നു അവരുടെ
നൻമകൾ.
ഫാദർ മുന്ദനാരിയുടെ ചരിത്രം രാമന്തളി നാടിന്റെ ചരിത്രം തന്നെ.




ചരത്തിലായാളപ്പെടുത്തിയ മുഖം. ഒരു നാടിന്റെചരിത്രം തന്നെ. വലിയ മനുഷ്യ സ്നേഹിയുടെ ഓർമ്മകൾ.🥰
ഒരു കൊച്ചു നാടിന്റെ ചരിത്രം വളരെ രസകരമായി പറഞ്ഞു….
അഭിനന്ദനങ്ങൾ
ചരിത്രത്തിൽ ലിഖിതപ്പെട്ട വലിയൊരു മനുഷ്യനെ കുറിച്ച് നൽകിയ വിവരണം വളരെ വിജ്ഞാന്നപ്രദം🤝✍️ അഭിനന്ദനങ്ങൾ 💐