Thursday, August 27, 2026
Homeഅമേരിക്കകാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

-പി പി ചെറിയാൻ

കാനഡ: കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ പദ്ധതി പ്രഖ്യാപിച്ചു. വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന താഴ്ന്ന വരുമാനക്കാർക്കും ഇടത്തരക്കാർക്കുമായി 1.2 കോടിയിലധികം പൗരന്മാർക്കാണ് ഈ സാമ്പത്തിക സഹായം ലഭിക്കുക.

ജിഎസ്ടി ക്രെഡിറ്റിന്റെ 50 ശതമാനത്തിന് തുല്യമായ തുകയാണ് ലഭിക്കുക. അർഹതയനുസരിച്ച് 267 ഡോളർ മുതൽ 533 ഡോളർ വരെ ഒറ്റത്തവണയായി അക്കൗണ്ടിലെത്തും.

പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. 2024-ലെ നികുതി റിട്ടേണുകൾ കൃത്യമായി ഫയൽ ചെയ്തവർക്ക് തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലെത്തും.

ജൂലൈ മുതൽ ക്വാർട്ടർലി ജിഎസ്ടി പേയ്‌മെന്റുകളിൽ 25% വർധനവും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടെ ഒരു കുടുംബത്തിന് ഈ വർഷം ആകെ 1,890 ഡോളർ വരെ ആനുകൂല്യം ലഭിച്ചേക്കാം.

ഭക്ഷ്യവില വർധനവും പണപ്പെരുപ്പവും മൂലമുള്ള പ്രതിസന്ധി മറികടക്കാൻ 11.7 ബില്യൺ ഡോളറാണ് സർക്കാർ ഈ പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്.

ജൂൺ മാസത്തിന് മുമ്പായി തുക വിതരണം ചെയ്യാനാണ് ലക്ഷ്യം. തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക വിവരങ്ങൾക്കായി മാത്രം സിആർഎ (CRA) വെബ്സൈറ്റ് സന്ദർശിക്കണമെന്നും അധികൃതർ അറിയിച്ചു

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ