Friday, October 9, 2026
Homeഇന്ത്യനിർമ്മാണ സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസുകാരിയെ പീഡിപ്പിച്ചു; തൊഴിലാളി അറസ്റ്റിൽ.

നിർമ്മാണ സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസുകാരിയെ പീഡിപ്പിച്ചു; തൊഴിലാളി അറസ്റ്റിൽ.

മുംബൈ : താനെയിൽ ഏഴ്‌ വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കെട്ടിട നിർമ്മാണ തൊഴിലാളി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ നഗരത്തിലാണ് സംഭവം. കെട്ടിട നിർമ്മാണ സ്ഥലത്ത് വച്ചാണ് ഏഴ്‌ വയസുകാരിയെ നിർമാണ തൊഴിലാളി ലൈംഗികമായി പീഡിപ്പിച്ചത്.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ചൊവ്വാഴ്ചയാണ് പൊലീസ് വിവരം പുറത്തുവിട്ടത്. പോലീസിന്റെ പ്രാഥമിക വിവരങ്ങൾ പ്രകാരം, മുംബൈയിൽ നിന്നും 34 കിലോമീറ്റർ അകലെ താനെ നൗപാഡയിലെ ഒരു കെട്ടിട നിർമ്മാണ സ്ഥലത്താണ് സംഭവം നടന്നത്.

45 വയസുള്ള പ്രതിയെ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് പിടികൂടിയതായി അധികൃതർ അറിയിച്ചു. ഇരയായ കുട്ടിയുടെ മാതാപിതാക്കളും പ്രതിയും അതേ നിർമാണ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളാണ്. കുട്ടി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രതി കുട്ടിക്ക് നേരെ അതിക്രമം കാട്ടിയത്. സംഭവം പുറത്തറിഞ്ഞതോടെ പ്രദേശവാസികളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ