വൈക്കം തലയാഴത്തെ CPI പാർട്ടി ഓഫീസിന് മുന്നിലെ ഇലക്ഷൻ കമ്മറ്റി ഓഫിസിൽ പാർട്ടിയെ വിമർശിച്ച് സോഷ്യൽ മീഡിയായിൽ പോസ്റ്റ് ഇട്ടിരുന്ന കർഷകൻ തൂങ്ങിമരിച്ച സംഭവം. പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷം
പാർട്ടി പ്രവർത്തകരാണ് ഇലക്ഷൻ കമ്മിറ്റി ഓഫീസിനു മുന്നിൽ ചെല്ലപ്പൻ തൂങ്ങിയ നിലയിൽ ആദ്യം കാണുന്നത്. പിന്നീട് പോലീസ് എത്തി ബോഡി താഴെയിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇത് പാർട്ടി ഓഫീസിനു മുന്നിൽ സംഘർഷാവസ്ഥക്കിടയായി. പിന്നീട് കോൺഗ്രസ്
പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി ..
സമഗ്രമായ അന്വേഷണം നടത്തണമെന്നും ആത്മഹത്യയിൽ സംശയമുണ്ടെന്നുമാണ് ബിജെപിയുടെയും
കോൺഗ്രസിന്റെയും
ആരോപണം.
പുളിക്കാശ്ശേരി ചെല്ലപ്പൻ (67) (മക്കൻ ചെല്ലപ്പൻ )എന്ന കർഷകനാണ് മരിച്ചത്
ഇതിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആർ.ഡി.ഒയുടെ സാന്നിധ്യത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പറ്റൂ എന്ന നിലപാടിലാണ് ബിജെപി പ്രവർത്തകർ. ഇത് ഏറെ നേരം പ്രതിഷേധത്തിനിടയാക്കി.
മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചെല്ലപ്പന്റെ പ്രതികരണം കോൺഗ്രസ് സോഷ്യൽ മീഡിയകളിൽ എത്തിയിരുന്നു. സി. പി. ഐ പ്രവർത്തകർക്കെതിരേയും ചെല്ലപ്പൻ്റെ ആരോപണങ്ങൾ ശക്തമായിരുന്നു.



