Thursday, September 17, 2026
Homeകേരളംകൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിൽ IONS സമുദ്ര അഭ്യാസപ്രകടനം (IMEX) TTX 2026 നടന്നു

കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിൽ IONS സമുദ്ര അഭ്യാസപ്രകടനം (IMEX) TTX 2026 നടന്നു

കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിലെ മാരിടൈം വാർഫെയർ സെൻ്ററിൽ ഇന്ത്യൻ നാവികസേന IONS സമുദ്ര അഭ്യാസപ്രകടനം (IMEX) TTX 2026 ന് ആതിഥേയത്വം വഹിച്ചു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ (IOR) പാരമ്പര്യേതര സമുദ്ര സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ മഹാസമുദ്ര നാവിക സിമ്പോസിയം (IONS) നാവികസേനയിലെ അംഗ പ്രതിനിധികൾ, IOS SAGAR- ൻ്റെ അന്താരാഷ്ട്ര ഉദ്യോഗസ്ഥർ, ഇന്ത്യൻ നാവികസേനയിലെ ഉദ്യോഗസ്ഥർ എന്നിവർ ഉന്നതതല യോഗത്തിൽ പങ്കെടുത്തു

ഈ അഭ്യാസത്തിൽ ബംഗ്ലാദേശ്, ഫ്രാൻസ്, ഇന്തോനേഷ്യ, കെനിയ, മാലിദ്വീപ്, മൗറീഷ്യസ്, മ്യാൻമർ, സീഷെൽസ്, സിംഗപ്പൂർ, ശ്രീലങ്ക, ടാൻസാനിയ, തിമോർ-ലെസ്റ്റെ എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തമുണ്ടായിരുന്നു .

പരസ്പര വിശ്വാസം വളർത്തുന്നതിനും മേഖലയിലുടനീളം സഹകരണപരമായ സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമുള്ള പൊതുവായ പ്രതിജ്ഞാബദ്ധതയെ ഈ ബഹുരാഷ്ട്ര പ്രാതിനിധ്യം അടിവരയിടുന്നു. പതിനാറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2026–2028 കാലയളവിൽ ഇന്ത്യ, IONS ൻ്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമ്പോൾ, IMEX TTX 2026 പ്രാദേശിക സമുദ്ര നേതൃത്വത്തെ ശക്തിപ്പെടുത്തുന്നതിൽ ഒരു സുപ്രധാന നാഴികക്കല്ലായി മാറിയിട്ടുണ്ട് .

സങ്കീർണ്ണമായ ഒരു സിമുലേറ്റഡ് പരിതസ്ഥിതിയിലാണ് ഈ അഭ്യാസപ്രകടനം നടത്തിയത്. ആഗോള വ്യാപാരം, ഊർജ്ജ നീക്കം , കണക്റ്റിവിറ്റി എന്നിവയിൽ നിർണായക പ്രാധാന്യമുള്ള മേഖലയായ IOR ലെ സങ്കീർണ്ണമായ സമുദ്ര സുരക്ഷാ വെല്ലുവിളികളെ യോഗം അഭിസംബോധന ചെയ്തു.

പങ്കെടുക്കുന്ന നാവികസേനകളുടെ പ്രവർത്തന സമീപനങ്ങൾ,പരിമിതികൾ എന്നിവയെകുറിച്ചുള്ള പൊതുവായ ധാരണ വർദ്ധിപ്പിക്കുക; വിവരങ്ങൾ പങ്കുവയ്ക്കൽ , തീരുമാനമെടുക്കൽ പ്രക്രിയകൾ തുടങ്ങിയ ഏകോപന സംവിധാനങ്ങൾ പരിശോധിക്കുക; പ്രായോഗിക മാർഗത്തിലൂടെ സമുദ്ര സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളുടെ സാധൂകരണം നടത്തുക; എന്നിവ ഉൾപ്പെടെ IONS ചട്ടക്കൂടുകളുടെ പരിഷ്കരണത്തെ പിന്തുണയ്ക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രാഥമിക ലക്ഷ്യം .

തത്സമയ വിന്യാസങ്ങളുടെ പരിമിതികളില്ലാതെ വിവിധ -ആകസ്മിക സാഹചര്യങ്ങൾ അനുകരിക്കുന്നതിലൂടെ, പ്രൊഫഷണൽ കൈമാറ്റത്തിനുള്ള പുതിയ വഴികൾ പര്യവേക്ഷണം ചെയ്യാനും പരസ്പര വിശ്വാസം വർദ്ധിപ്പിക്കാനും ഈ അഭ്യാസം പങ്കാളികളെ പ്രാപ്തമാക്കി. പ്രായോഗിക സംഭാഷണം, കൂട്ടായ ഉത്തരവാദിത്വo, സമുദ്ര വെല്ലുവിളികൾക്കുള്ള പ്രാദേശിക പരിഹാരങ്ങൾ എന്നിവയിലൂടെ സഹകരണത്തിനുള്ള ഒരു സുപ്രധാന വേദിയായി IONS ൻ്റെ പങ്ക് IMEX TTX 26 ആവർത്തിച്ചു സ്ഥിരീകരിച്ചു.

ഈ അഭ്യാസത്തിൽ നിന്ന് ലഭിക്കുന്ന ഉൾക്കാഴ്ചകൾ IONS ചട്ടക്കൂടിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും, ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സ്ഥിരതയുള്ളതും പ്രതികരണശേഷിയുള്ളതും ഒരു സമുദ്ര മേഖല ഉറപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ