Tuesday, March 31, 2026
Homeഇന്ത്യരണ്ടിടത്ത് മല്‍സരിക്കാന്‍ വിജയ്; കന്നിയങ്കത്തിന് ടിവികെ; സ്ഥാനാര്‍ഥിപ്പട്ടിക പുറത്ത്.

രണ്ടിടത്ത് മല്‍സരിക്കാന്‍ വിജയ്; കന്നിയങ്കത്തിന് ടിവികെ; സ്ഥാനാര്‍ഥിപ്പട്ടിക പുറത്ത്.

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെ അധ്യക്ഷന്‍ വിജയ് രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിക്കും. പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് താരം മല്‍സരിക്കുക. ടിവികെയുടെ മറ്റ് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. ടിവികെയ്ക്ക് ഒരു അവസരം നല്‍കണമെന്നും വിസില്‍ ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്നും വിജയ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. തിരഞ്ഞെടുപ്പില്‍ ടിവികെയുടെ കന്നിയങ്കമാണിത്.

കൊളത്തൂരിൽ ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിനെതിരെ ടി.വി.കെയുടെ വി.എസ്.ബാബു മല്‍സരിക്കും. തമിഴ്നാട് ഉപമുഖ്യമന്ത്രിയും എം.കെ.സ്റ്റാലിന്‍റെ മകനുമായ ഉദയനിധി സ്റ്റാലിനെതിരെ ചെപ്പോക്കിൽ ടി.വി.കെയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് ഡി.സെൽവമാണ് സ്ഥാനാര്‍ഥി. ടിവികെ ജനറൽ സെക്രട്ടറി ആദവ് അർജുനയാണ് വില്ലിവാക്കത്തെ സ്ഥാനാർഥി. ഗോപിചെട്ടിപാളയത്ത് അണ്ണാ ഡിഎംകെയിൽ നിന്ന് പുറത്താക്കിയ മുതിർന്ന നേതാവ് സെങ്കോട്ടയ്യന്‍ രംഗത്തിറങ്ങും.
പട്ടികയിലുള്ളത് വെറും സ്ഥാനാർഥികളല്ല, ജനങ്ങളുടെ രക്ഷകരാണെന്ന് വിജയ് പറഞ്ഞു. ‘ടിവികെ സ്ഥാനാര്‍ഥികളെല്ലാം സാധാരണ ചുറ്റുപാടില്‍ നിന്ന് വന്നവരാണ്. എംഎൽഎ എന്നു പറഞ്ഞാല്‍ എക്സ്പീരിയന്‍സിന്‍റെ പേര് പറഞ്ഞ് കൊള്ളയടിക്കുന്നവർ ആകരുത്’. ഡിഎംകെയിൽ നിന്ന് വന്ന എംഎൽഎമാരുടെ പേരിൽ അഴിമതി അടക്കം പല കേസുകളുണ്ടെന്നും വിജയ് ചൂണ്ടിക്കാട്ടി.

ലഹരിയില്ലാ തമിഴ്നാടാണ് ലക്ഷ്യമെന്നും തമിഴ്നാട്ടിലേക്ക് ലഹരി വരുന്നത് തടയാന്‍ സമിതികൾ രൂപീകരിക്കുമെന്നും വിജയ് വാഗ്ദാനം ചെയ്തു. ഉന്നത വിദ്യാഭ്യാസത്തിന് 20 ലക്ഷം രൂപ സഹായം, 29 വയസ് കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തവർക്ക് പ്രതിമാസം 4000 രൂപ, പഞ്ചായത്തുകളില്‍ സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ സമിതികൾ, സർക്കാർ നിയമനങ്ങളിൽ സുതാര്യത തുടങ്ങിയവയാണ് വിജയ്‌യുടെ ഗാരന്‍റികള്‍.
തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ഏപ്രിൽ 23 ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. എഐഎഡിഎംകെയും ബിജെപിയും അടങ്ങുന്ന എൻഡിഎ സഖ്യം തിരിച്ചുവരവ് നടത്താൻ ശ്രമിക്കുമ്പോള്‍ വിജയ്‌യുടെ ടിവികെ അരങ്ങേറ്റത്തിനാണ് തയ്യാറെടുക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com