2026ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ മാധ്യമ പ്രവർത്തകർക്കായി തയ്യാറാക്കിയ ‘വോട്ടറിവ് – കേരള നിയമസഭാ തെരഞ്ഞെടുപ്പ് നാൾവഴികൾ’ നാളെ (മാര്‍ച്ച് 23, തിങ്കള്‍) പ്രകാശനം ചെയ്യും. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ ഐ എ എസ് ആണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുക.
കേരള നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഒരു ലഘു റഫറൻസ് ഗ്രന്ഥമായി വിഭാവനം ചെയ്തിട്ടുള്ള പുസ്തകത്തിൽ, 1957 മുതലുള്ള കേരള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രവും 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ മണ്ഡലം തിരിച്ചുള്ള പ്രധാന വിശദാംശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡിഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമി ഐഐഎസ്, ഡെപ്യൂട്ടി ഡയറക്ടർ ആതിര തമ്പി ഐഐഎസ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.



