പാറമലകൾക്കിടയിൽ പൊട്ടിത്തെറിച്ച
നിശ്ശബ്ദ
പടയാളികളുടെ ചുവടുകളിൽ
വിറയ്ക്കും ഭൂമിയമ്മ…
ഇരുമ്പ് കുതിരകൾ കരഞ്ഞ്
മുന്നേറുമ്പോൾ,
മനുഷ്യന്റെ ഹൃദയം പിന്നോട്ടോടുന്നു…!
തോക്കിന്റെ വായിൽ കുടുങ്ങിയൊരു
പ്രാർത്ഥന,
വെടിയൊച്ചയിൽ മറഞ്ഞതമ്മയുടെ
ശ്വാസം…
രക്തം ചിന്തുന്ന മണ്ണിൽ പൂക്കൾ
മുളച്ചില്ല,
അവിടെ ഉതിർന്നത് വേദനയുടെ
മുള്ളുകൾ മാത്രം…!
ഒരു കുഞ്ഞിന്റെ ചിരി കൺമുന്നിൽ
മരിച്ചതും,
അച്ഛന്റെ കൈ പിടിക്കാനാവാതെ
പോയതും,…
ജയമെന്ന് വിളിച്ച
ശബ്ദങ്ങളുയർന്നിട്ടും,
ആത്മാക്കൾക്ക തൊരു
തോൽവിയായി…
പതാകകൾ കാറ്റിലു യർന്നാടുമ്പോൾ,
ഹൃദയങ്ങൾ താഴെ വീണ്
പൊട്ടിത്തെറിച്ചു…
വീരകഥകൾ പുസ്തകങ്ങളിൽ
നിറഞ്ഞപ്പോൾ,
കണ്ണീർക്കഥകൾ ആരും
എഴുതിവെച്ചില്ല…
യുദ്ധം, അവസാനിച്ചെ ന്ന് ലോകം
പറഞ്ഞാലും,
മുറിവുകളിന്നും ജീവിക്കുന്നു പച്ചയാം
മൗനത്തിൽ…
ചാരമായ സ്വപ്നങ്ങൾ കാറ്റിൽ
പറക്കുമ്പോൾ,
ശാന്തി ഒരോർമ്മ തേടുന്നു.
അവസാനം..
മണ്ണ് മാത്രം സാക്ഷിയാകുന്നു,
മനുഷ്യൻ നഷ്ടപ്പെട്ട മനുഷ്യത്തിൻറെ
കഥക്ക്…
ഒരു ചോദ്യം മാത്രം ബാക്കി നിൽക്കുന്നു
മനുഷ്യൻ മനുഷ്യനെ തന്നെ തോൽപ്പിച്ച
യുദ്ധത്തിന്
വെടിവെച്ച് മങ്ങി യുദ്ധം നിലച്ചപ്പോൾ
ഒരു ചോദ്യം മാത്രം മനുഷ്യനെ തുറിച്ചു
നോക്കുന്ന.. യുദ്ധത്തിൽ ജയിച്ചതാര്..
ആര്..?



