ഒമാനിൽ മഴ തുടരും. മസ്കറ്റ്, തെക്കൻ ബാത്തിനാ, വടക്കൻ ബാത്തിനായുടെ ചിലഭാഗങ്ങൾ എന്നിവിടങ്ങളിലാണ് രാവിലെ ശക്തമായ മഴ പെയ്തിരിക്കുന്നത്. ഇനി വരുന്ന രണ്ട് ദിവസങ്ങളിലായി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി അമേറാത്ത് ബവ്ഷർ റോഡ് താത്കാലികമായി അടച്ചു.
ആലിപ്പഴ വർഷത്തോടെയായിരുന്നു ചിലയിടങ്ങളിൽ മഴ ലഭിച്ചത്. ഇന്നലെയും വിവിധ ഗവർണറേറ്റുകളിൽ മഴ ലഭിച്ചിരുന്നു. പൗരന്മാരോടും താമസക്കാരോടും ഔദ്യോഗിക അപ്ഡേറ്റുകൾ പാലിക്കാനും സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പാലിക്കാനും നിർദേശമുണ്ട്.



