Thursday, August 27, 2026
Homeസിനിമകെൻ കരുണാസ് ചിത്രം "യൂത്ത്" ആഗോള റിലീസ് മാർച്ച് 19 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത്...

കെൻ കരുണാസ് ചിത്രം “യൂത്ത്” ആഗോള റിലീസ് മാർച്ച് 19 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്.

തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന “യൂത്ത്” എന്ന ചിത്രത്തിൻ്റെ ആഗോള റിലീസ് മാർച്ച് 19 ന്. കെൻ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. മാർച്ച് 19ന് കേരളത്തിൽ മികച്ച റിലീസായാണ് ചിത്രം എത്തുന്നത്. കെൻ കരുണാസ് തന്നെ രചനയും നിർവഹിച്ച ഈ സ്‌കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിർമ്മിച്ചിരിക്കുന്നത് പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ്യ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ്. മലയാള താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെനിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്.

തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെൻ. അടുത്തിടെ ചിത്രത്തിലെ “ലവ് സൊല്ലിട്ടാലേ” എന്ന ഗാനം പുറത്ത് വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഒരു പക്കാ ഡാൻസ് നമ്പർ ആയി ഒരുക്കിയ ഗാനം യുവ പ്രേക്ഷകർക്കിടയിൽ ട്രെൻഡ് ആയിട്ടുണ്ട്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. നേരത്തെ ചിത്രത്തിലെ “മുട്ട കലക്കി” എന്ന ഗാനം പുറത്തു വരികയും തെന്നിന്ത്യയിൽ തരംഗമായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിക്കുകയും ചെയ്ത കെൻ കരുണാസ്, ഇതിൽ ഗാനം ആലപിച്ചിട്ടുമുണ്ട്.

സ്കൂൾ ജീവിതത്തിലെ പ്രണയത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളി താരം അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായിക. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന, ഹാസ്യവും പ്രണയവും വൈകാരിക നിമിഷങ്ങളും എല്ലാം കോർത്തിണക്കിയ ഒരു പക്കാ ഫെസ്റ്റിവൽ എന്റെർറ്റൈനെർ ആണ് “യൂത്ത്” എന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ കാണിച്ചു തരുന്നത്. 15 വയസുള്ള ടീനേജ് നായകൻ, തന്റെ സ്കൂൾ ജീവിതം അവസാനിക്കുന്നതിനു മുൻപ് തന്നെ ജീവിതത്തിലെ യഥാർത്ഥ പ്രണയത്തെ കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഛായാഗ്രഹണം- വിക്കി, എഡിറ്റർ- നാഷ്, മ്യൂസിക് ജി വി പ്രകാശ് കുമാർ, ആക്ഷൻ- കലൈ കിങ്‌സൺ, കലാസംവിധായകൻ- രാമു തങ്കരാജ്, കോസ്റ്റ്യൂം ഡിസൈനർ – കാവ്യാ ശ്രീറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ- വിജയ് എംപി, പ്രൊഡക്ഷൻ ഹെഡ്- ചെല്ലദുരൈ ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അരോകിയ വിക്ടോ പ്രിൻസ്. എം , തേജേഷ് സുരേഷ്, അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ്- സുരേഷ് കുമാർ, വരികൾ- വിഘ്നേഷ് ശ്രീകാന്ത്, കെൻ കെ, ഈശ്വർ സന്താനലക്ഷ്മി, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൌണ്ട് മിക്സ്- അരവിന്ദ് മേനോൻ, ഡിഐ- സുരേഷ് രവി (മാംഗോ പോസ്റ്റ്), പിആർഒ- ശബരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ