Thursday, October 8, 2026
Homeകേരളംസംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്: നിരക്ക് അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്: നിരക്ക് അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം താഴേയ്ക്ക് പോയ വിലയിൽ ആണ് ഇന്ന് വർധനവ് ഉണ്ടായിരിക്കുന്നത്. പവന് 880 രൂപ ആണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവന്റെ വില 1,16,320 രൂപയായി. ഗ്രാമിന് 110 രൂപ കൂടി 14,540 രൂപയുമായി. ഇന്നലെ 1,15,440 രൂപയായിരുന്നു ഒരു പവന്റെ വില. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ആഗോളവിപണിയിൽ 5000 ഡോളറിന് താഴേക്കു പോയ സ്വർണം തിരിച്ചുകയറിയതോടെ ആണ് സ്വർണവിലയിലും ആ മാറ്റം പ്രതിഫലിച്ചത്. ഇസ്രായേൽ-ഇറാൻ-അമേരിക്കൻ സംഘർഷം തുടങ്ങിയ സമയത്ത് സ്വർണവിപണിയിൽ വർധനവ് ആണ് ഉണ്ടായത്. തുടർന്നാൽ വിലയും ഉയരുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ നിന്ന നിൽപ്പിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് പിന്നെ നമ്മൾ കണ്ടത്. പക്ഷെ അതൊരു പതുങ്ങൽ അല്ലായിരുന്നു. വീണ്ടും വിലയിൽ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വിലയിൽ ഉണ്ടായ ഇടിവ് കണ്ട് പലരും അഡ്വാൻസ് ബുക്കിങ്ങിനായി ജ്വല്ലറികളിൽ എത്തി തുടങ്ങിയിരുന്നു. ഇനിയും താഴുമെന്നു കരുതി കാത്തിരുന്നവർക്ക് ഇടിത്തീ ആയതാണ് ഈ വില വർധനവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ