Thursday, October 22, 2026
Homeകേരളംയു.എസ്‌ - ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ചവർക്ക് എതിരെ ആലപ്പുഴ ജില്ലയിൽ വ്യാപകമായി കേസെടുത്തത് സർക്കാരിന്റെ ഇരട്ട...

യു.എസ്‌ – ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ചവർക്ക് എതിരെ ആലപ്പുഴ ജില്ലയിൽ വ്യാപകമായി കേസെടുത്തത് സർക്കാരിന്റെ ഇരട്ട നയം വ്യക്തമാക്കുന്നത് : എസ്‌.ഡി.പി.ഐ .

ആലപ്പുഴ : ഇറാനിലെ സ്കൂളിൽ ബോംബ് വർഷിച്ചു
വിദ്യാർത്ഥിനികളടക്കം ഇരുന്നൂറോളം ആളുകളെ കൊന്ന അമേരിക്കൻ – ഇസ്രയേൽ യുദ്ധ വെറിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച എസ്‌.ഡി.പി.ഐ പ്രവർത്തകർക്കെതിരെ ജില്ലയിൽ വ്യാപകമായി കേസെടുത്ത നടപടി സർക്കാർ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനും സമീപനത്തിനും എതിരാണെന്നും സർക്കാരിന്റെ ഇരട്ട നയമാണ് വ്യക്തമായത് എന്നും എസ്‌.ഡി.പി.ഐ ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് കെ റിയാസ് കുറ്റപ്പെടുത്തി. പശ്ചിമേഷ്യയെ മുഴുവൻ നിർബന്ധിത യുദ്ധത്തിലേക്ക് നയിക്കുന്ന തരത്തിൽ സമാധാന ശ്രമങ്ങളെയും ചർച്ചകളെയും നോക്ക് കുത്തിയാക്കികൊണ്ട് അമേരിക്കൻ സാമ്രാജ്വതവും ഇസ്രയേൽ സയണിസവും ഇറാനുമേൽ യാതൊരു മുന്നറിയിപ്പുമില്ലാതെ ആക്രമണം നടത്തി പിഞ്ച് കുഞ്ഞുങ്ങളെ വരെ വധിച്ചത് ലോക മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്, കേരളത്തിന്റെ മുഖ്യമന്ത്രി വരെ അപലപിക്കുകയും എതിർക്കുകയും ഭരിക്കുന്ന മുന്നണിയുടെ പ്രധാന കക്ഷിയായ സിപിഐഎം തെരുവിൽ അമേരിക്കക്കും ഇസ്രയേലിനുമെതിരെ പ്രതിഷേധിക്കുകയും ചെയ്യുകയും മറു ഭാഗത്ത്‌ ഇത്തരം നിലപാട് ഉയർത്തി പ്രതിഷേധിച്ച എസ്‌.ഡി.പി.ഐക്ക് എതിരെ കേസ് എടുത്തത് ജനാധിപത്യ വിരുദ്ധവും സർക്കാരിന്റെ ഇരട്ട നയവുമാണ് വ്യക്തമാക്കുന്നത്.

ഇന്ത്യ ചേരി- ചേരാ മുന്നണിയിൽ ശക്തമായി നിലകൊണ്ട പാരമ്പര്യമുള്ള രാജ്യമാണ്, ഇന്ത്യയുടെ ഏറ്റവും പഴക്കം ചെന്ന സുഹൃത്ത് രാജ്യമാണ് ഇറാൻ ഇന്ത്യ – ഇറാൻ ബന്ധം കാലങ്ങളായി തുടർന്ന് പോരുന്നതും ദൃഢവുമാണ് ആ ബന്ധങ്ങൾക്ക് വിള്ളൽ വീഴ്ത്തുന്ന തരത്തിൽ കേന്ദ്ര സർക്കാർ സമീപനം തുടർന്ന് വരുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അജണ്ടകൾ മൂലമാണ് എന്നാൽ കേരളം പോലെ രാഷ്ട്രീയമായി ഏറ്റവും പ്രബുദ്ധത നിറഞ്ഞ ലോക രാഷ്ട്രീയത്തെ സസൂക്ഷമായി വിലയിരുത്തുന്ന ലോകത്തെ മുഴുവൻ മനുഷ്യാവകാശ – ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്കെതിരെ ശബ്ദം ഉയർത്തുന്ന ജനത വസിക്കുന്ന നമ്മുടെ നാട്ടിൽ അമേരിക്കക്കും ഇസ്രയേലിനുമെതിരെ പ്രതിഷേധിക്കുന്നവരെ കേസിൽ കുടുക്കുന്ന പോലീസ് സമീപനം ആശങ്ക ഉണ്ടാക്കുന്നതും പോലീസ് പ്രവർത്തനം പൂർണമായും ജനാധിപത്യ വിരുദ്ധമായികൊണ്ട് ഭരണകൂടത്തിന്റെ മർദ്ധക ഉപകരണമായി മാറുന്നതിന്റെ തെളിവ് ആയി വേണം മനസിലാക്കാൻ.

അമേരിക്കൻ -ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത പോലീസ് നടപടി തിരുത്തണമെന്നും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ആരുടേയും ഔദാര്യമല്ല അത് പൗരന്റെ ജനാധിപത്യ അവകാശമാണ് എന്ന തിരിച്ചറിവ് ആഭ്യന്തര വകുപ്പിന് ഉണ്ടാവേണ്ടതുണ്ട് എന്നും എസ്‌.ഡി.പി.ഐ ജില്ലാ പ്രസിഡൻ്റ് കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ