Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
2026-2027 സാമ്പത്തിക വർഷത്തിന് മുന്നോടിയായി ജി.എസ്.ടി നികുതിദായകരായ വ്യാപാരികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | മലയാളിമനസ്സ്
Friday, October 23, 2026
Homeകേരളം2026-2027 സാമ്പത്തിക വർഷത്തിന് മുന്നോടിയായി ജി.എസ്.ടി നികുതിദായകരായ വ്യാപാരികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

2026-2027 സാമ്പത്തിക വർഷത്തിന് മുന്നോടിയായി ജി.എസ്.ടി നികുതിദായകരായ വ്യാപാരികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജി.എസ്.ടി. രജിസ്‌ട്രേഷൻ എടുത്തിട്ടുള്ള എല്ലാ വ്യാപാരികളും 2026-27 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ വ്യാപാര ഇടപാടുകൾക്ക് അനുസൃതമായി, നിയമപരമായി പാലിക്കേണ്ടതായ വിവിധ നടപടിക്രമങ്ങളെ സംബന്ധിച്ച് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്:

1. ജി.എസ്.ടി നിയമ പ്രകാരം 2026-2027 സാമ്പത്തിക വർഷം മുതൽ പുതുതായി കോമ്പോസിഷൻ സ്‌കീം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന അർഹരായ നികുതിദായകർ , പ്രസ്തുത സ്‌കീം തിരഞ്ഞെടുക്കുവാനുള്ള ഓപ്ഷൻ, നിയമപ്രകാരം 31 മാർച്ച് 2026 നോ അതിന് മുൻപോ തന്നെ ഫയൽ ചെയ്യേണ്ടതാണ് . നിലവിൽ കോമ്പോസിഷൻ സ്‌കീം പ്രകാരം കച്ചവടം ചെയ്യുന്നവർക്ക് പുതുതായി ഇതിനു വേണ്ടി ഓപ്ഷൻ നൽകേണ്ടതില്ല.

2. ജി.എസ്.ടി റൂൾ 46 (ബി) പ്രകാരം എല്ലാ നികുതിദായകരും പുതിയ സാമ്പത്തിക വർഷത്തിൽ യൂണീക്ക് ആയ തുടർ സീരീസ്സിൽ ഉള്ള ടാക്‌സ് ഇൻവോയ്‌സുകൾ ആണ് ഉപയോഗിക്കേണ്ടത്. വരും സാമ്പത്തിക വർഷത്തിൽ പ്രസ്തുത റൂൾ പ്രകാരമുള്ള നിയമപരമായ ബാധ്യത പാലിക്കപ്പെടുന്നുണ്ട് എന്ന് എല്ലാ നികുതിദായകരും ഉറപ്പ് വരുത്തേണ്ടതാണ്.

3. 2017-2018 മുതൽ 2025-26 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ഏതെങ്കിലും ഒരു സാമ്പത്തിക വർഷത്തിൽ, ഒരു പാനിൽ (PAN) രാജ്യമാകമാനമുള്ള ജി.എസ്.ടി രജിസ്‌ട്രേഷനുകളിലെയും മൊത്ത വാർഷിക വിറ്റുവരവ് (Aggregate Turnover) 5 കോടി കടന്നിട്ടുള്ള നികുതിദായകർ നിബന്ധനകൾക്കനുസൃതമായി 2026 ഏപ്രിൽ 1 മുതൽ സാധനങ്ങളുടെയോ , സേവനങ്ങളുടെയോ സപ്ലൈയുമായി ബന്ധപ്പെട്ട എല്ലാ ബിസിനസ് -ടു- ബിസിനസ് ( B to B) ഇടപാടുകളിൽ നിർബന്ധമായും ഇ – ഇൻവോയ്സിങ് ചെയ്യേണ്ടതാണ്.

ഇ-ഇൻവോയ്സിങ് ബാധ്യതയുള്ള വ്യാപാരി ഇ -ഇൻവോയ്സിങ് നടത്തിയില്ലെങ്കിൽ സ്വീകർത്താവിന് ഇൻപുട് ടാക്‌സ് ക്രെഡിറ്റിന് അർഹതയുണ്ടാവില്ല. ആയതിനാൽ പ്രസ്തുത പരിധിയിൽ വരുന്ന നിയമപരമായ ബാധ്യതയുള്ള എല്ലാ നികുതിദായകരും കർശനമായി ഇ-ഇൻവോയ്സുകൾ നൽകേണ്ടതാണ്. അപ്രകാരം ചെയ്യാതിരുന്നാൽ ജി.എസ്.ടി നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയും, ശിക്ഷാ നടപടികൾ നേരിടേണ്ടി വരുകയും ചെയ്യും.

4.ജി.എസ്.ടി.ആർ-1/3-ബി റിട്ടേണുകൾ ഫയൽ ചെയ്യുന്ന നികുതിദായകർക്കുള്ള ത്രൈമാസ റിട്ടേൺ ഫയലിംഗ് സ്‌കീമായ ക്യു.ആർ.എം.പി (QRMP), 2026 -2027 സാമ്പത്തിക വർഷത്തെ ആദ്യ പാദം മുതൽ തന്നെ (2026 ഏപ്രിൽ 1 മുതൽ ) പ്രയോജനപ്പെടുത്തുവാനുള്ള ഓപ്ഷൻ ഫയൽ ചെയ്യുവാനുള്ള അവസരം 2026 ഏപ്രിൽ 30 വരെ ജി.എസ്.ടി പോർട്ടലിൽ ലഭ്യമാണ്. നിലവിൽ ക്യു.ആർ.എം.പി (QRMP) സ്‌കീമിൽ ഉള്ളവർക്ക് സാധാരണ പോലെ പ്രതിമാസ റിട്ടേൺ ഫയൽ ചെയ്യുന്ന രീതിയിലേക്ക് മാറുവാനുള്ള സൗകര്യവും ഇതോടൊപ്പം ലഭ്യമാണ്. ഓർക്കുക ,പാൻ (PAN) അടിസ്ഥാനമാക്കിയുള്ള 2025-26 സാമ്പത്തിക വർഷത്തെ മൊത്ത വിറ്റുവരവ് (Aggregate Turnover) 5 കോടിയിൽ കവിയാത്തവർക്കാണ് 2026-27 സാമ്പത്തിക വർഷത്തിൽ ഈ ആനുകൂല്യത്തിനുള്ള അർഹത ലഭിക്കുക.

5. ഐ.ജി.എസ്.ടി (IGST) അടയ്ക്കാതെ വിദേശ രാജ്യങ്ങളിലേക്കോ, സെസ്സ് യൂണിറ്റുകളിലേക്കോ, സാധനങ്ങളോ, സേവനങ്ങളോ കയറ്റുമതി ചെയ്യുന്ന എല്ലാ നികുതിദായകരും, എല്ലാ സാമ്പത്തിക വർഷവും കയറ്റുമതി നടത്തുന്നതിന് മുൻപ് തന്നെ ലെറ്റർ ഓഫ് അണ്ടർടേക്കിങ് ( LUT ) FORM GST RFD 11 ൽ കമ്മീഷണർ മുൻപാകെ ഫയൽ ചെയ്യേണ്ടതാണ്. ആയതിലേക്കായി 2026-2027 സാമ്പത്തിക വർഷത്തെ ലെറ്റർ ഓഫ് അണ്ടർടേക്കിങ് (LUT ) സമർപ്പിക്കുവാനുള്ള സൗകര്യം 2026 ഏപ്രിൽ 1 മുതൽ ജി.എസ്.ടി കോമൺ പോർട്ടലിൽ ലഭ്യമാകുന്നതാണ്. മേൽ പ്രകാരമുള്ള കയറ്റുമതി നടത്തുന്നവർ, വീഴ്ച വരാതെ, ആദ്യ കയറ്റുമതിക്ക് മുൻപ് തന്നെ പ്രസ്തുത സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.

6. ജി.എസ്.ടി. രജിസ്ട്രേഷനുള്ള Goods Transport Agency (GTA) കൾ, 2026 ഏപ്രിൽ 1 മുതൽ തങ്ങളുടെ സേവനത്തിനുള്ള ജി.എസ്.ടി ഫോർവേഡ് ചാർജ്ജായാണ് അടയ്ക്കുന്നതെങ്കിൽ, കേന്ദ്ര വിജ്ഞാപനം 06/ 2023 -CT (R) ൽ നൽകിയിട്ടുള്ള ‘Annexure V’ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയ്യതി 2026 മാർച്ച് 31 ആണ്. 2026 ഏപ്രിൽ 1 മുതൽ തങ്ങളുടെ സേവനത്തിന് റിവേഴ്സ് ചാർജ്ജാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഇതേ വിജ്ഞാപനത്തിലെ ‘Annexure VI’ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയ്യതിയും 2026 മാർച്ച് 31 ആണ്. 2025-26 സാമ്പത്തിക വർഷത്തേക്കായി സ്വീകരിച്ച രീതി 2026-27 ലും അതേപടി തുടരാൻ ഉദ്ദേശിക്കുന്നവർ വീണ്ടും Annexure ഫയൽ ചെയ്യേണ്ടതില്ല.

7. 2025-26 സാമ്പത്തിക വർഷത്തിൽ ‘hotel accommodation’ സേവനം നൽകുന്നവർ, പ്രസ്തുത സ്ഥാപനത്തിലെ ഏതെങ്കിലും ഒരു മുറിക്ക് ഒരു ദിവസം 7,500 രൂപയിൽ കൂടുതൽ തുക വാടകയിനത്തിൽ കൈപ്പറ്റിയിട്ടുണ്ടെങ്കിൽ, പ്രസ്തുത സ്ഥാപനം ‘specified premises’ ആകുകയും അത്തരം സ്ഥാപനത്തിലെ ‘Restaurant’ ൽ നിന്നുള്ള ‘Restaurant Services’ ന്, 2026 ഏപ്രിൽ 1 മുതൽ 18% നിരക്കിലാണ് (with ITC) ജി.എസ്.ടി. ഒടുക്കേണ്ട

8. 2025-26 സാമ്പത്തിക വർഷത്തിൽ ‘hotel accommodation’ സേവനം നൽകുകയും, പ്രസ്തുത സ്ഥാപനത്തിൽ, 2025-26 സാമ്പത്തിക വർഷത്തിൽ ഒരു ദിവസം, 7,500 രൂപയിൽ കൂടുതൽ തുക വാടക കൈപ്പറ്റിയ ഒരു മുറി പോലും ഇല്ലാത്തതുമായ സ്ഥാപനങ്ങൾക്ക്, പ്രസ്തുത സ്ഥാപനം 2026 ഏപ്രിൽ 1 മുതൽ ‘specified premises’ ആയി ഡിക്ലയർ ചെയ്ത്, അവിടെ നൽകുന്ന ‘Restaurant Services’ ന് 18% നിരക്കിൽ (with ITC) നികുതി ഈടാക്കുവാനുള്ള ഓപ്ഷൻ സ്വീകരിക്കുന്നവർ അതിനായുള്ള Annexure VII ജി.എസ്.ടി. പോർട്ടലിൽ ഫയൽ ചെയ്യുന്നതിനായുള്ള അവസാന തീയതി 2026 മാർച്ച് 31 ആണ്.

മേൽ സൂചിപ്പിച്ചിരിക്കുന്നവ, ബന്ധപ്പെട്ട എല്ലാ നികുതിദായകരും സമയ ബന്ധിതമായി പ്രയോജനപ്പെടുത്തണമെന്നും, കൃത്യതയോടെ പാലിക്കണമെന്നും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ