സ്ത്രീകൾ അവരുടെ ഓട്ടവകാശത്തിനും മെച്ചപ്പെട്ട ജീവിത സഹാചര്യങ്ങൾക്കും തൊഴിലിനും വേണ്ടി സമരം ചെയ്തു തുടങ്ങിയതു മുതലാണ് വനിതകൾക്കായി ഒരു ദിനം മാറ്റിവെയ്ക്കുന്നത്. 1857 – മാർച്ച് 8 – നാണ് നൂയോർക്കിൽ ആദ്യമായി വനിതകൾ അവകാശസ്വരമുയർത്തുന്നത്.
” നൽകുന്നതിലൂടെ നേട്ടം ഉണ്ടാക്കാൻ കഴിയും എന്നതാണ് 2026 ലെ വനിതാ ദിന സന്ദേശം. ” സ്ത്രീകൾക്ക് അവസരവും പിൻതുണയും നൽകുന്നതിലൂടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും വിജയം സാധ്യമാകും. സ്ത്രീകളെ ആദരിക്കാനും ബഹുമാനിക്കാനും സ്വയം പര്യാപ്തയാക്കാനും ശ്രമിക്കുന്നതിലൂടെ സ്ത്രീ ശക്തികരണം സാധ്യമാകും. വിദ്യാഭ്യസം ആരോഗ്യം തൊഴിൽ എന്നി മേഖലകളിലെല്ലാം സ്ത്രീകൾ മുന്നേറിക്കൊണ്ടിരിക്കുന്നു. സ്ത്രീകൾക്ക് സമുഹ്യ കാര്യങ്ങളെപ്പറ്റി കൂടുതൽ ഓർമ്മപ്പെടുത്തലും കരുതലും നൽകുന്ന ദിനമാണ് അന്താരാഷ്ട്ര വനിതാ ദിനം.
തൊഴിലിടങ്ങളിലെ വിജയത്തിനും പ്രതിസന്ധികളിലെ പിടിച്ചു നിൽക്കലിനും വേണ്ടി സ്ത്രീകൾ പൊരുതിയ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തലാണിദിനം . “സ്ത്രീകൾ എവിടെ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതകൾ വസിക്കുന്നു ” എന്നാണ് പറയാറ് . ലേകമെമ്പാടുമുളള സ്ത്രീകളുടെ കരുത്ത് . അതിജീവനം നേട്ടങ്ങൾ എന്നിവ ആഘോഷിക്കുന്ന സുദിനമാണിത്.
വിദ്യാഭാസത്തിലും തൊഴിൽ മേഖലയിലും മുന്നിലാണങ്കിലും ഇപ്പോഴും സ്ത്രീകൾ ചൂക്ഷണം ചെയ്യപ്പെടുന്നുണ്ട്. പലപ്പോഴും സ്ത്രീകൾ തന്നെ സ്ത്രീകളെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യാറുണ്ട്.സ്ത്രീകൾ സ്വയം ഒരു കമ്പോള വസ്തുവാകാതെ ചൂഷ്ണങ്ങൾക്കും അനീതികൾക്കുമെതിരെ ശബദമുയർത്താൻ ഓരോ വനിതാ ദിനവും ഓർമ്മപ്പെടുത്തുന്നു. എല്ലാവർക്കും അന്താരാഷ്ട്ര വനിതാദിനാശംസകൾ♥




Happy Women’s Day Dear Mini Saji Madam 💐🙏❤️
അന്താരാഷ്ട്ര വനിതാദിനാശംസകൾ