Friday, August 28, 2026
Homeകേരളംസ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയകക്ക് ശേഷം തുണിക്കഷണം വയറ്റിൽ വെച്ച് തുന്നിക്കെട്ടിയെന്ന് പരാതി

സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയകക്ക് ശേഷം തുണിക്കഷണം വയറ്റിൽ വെച്ച് തുന്നിക്കെട്ടിയെന്ന് പരാതി

സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയകക്ക് ശേഷം തുണിക്കഷണം വയറ്റിൽ വെച്ച് തുന്നിക്കെട്ടിയെന്ന് മേനംകുളം സ്വദേശിയായ യുവതിയാണ് കഴക്കൂട്ടം സി എസ് ഐ മിഷൻ ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പിന്നാലെ മൂന്നു മാസമാണ് യുവതി വേദന സഹിച്ചത്.

മേനംകുളം സ്വദേശി ഷീബ പ്രമോദ് വയറുവേദനയ്ക്ക് ചികിത്സ തേടിയത് ക‍ഴിഞ്ഞ ഡിസംബർ 3നാണ്. സ്കാനിങ്ങിൽ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയാതാണെന്നു കണ്ടെത്തി ശസ്ത്രക്രിയക്ക് നിർദ്ദേശിച്ചു. ഡിസംബർ 12ന് ഡിസ്ചാർജ് ചെയ്തെങ്കിലും
മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ പഴുത്തു. വേദന കൂടിയതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിവിന്റെ ഒരു വശത്തു കൂടി നൂല് പുറത്തേക്ക് വരുന്നത്. ഇതോടെ വയറിനുള്ളിൽ പഞ്ഞിയും തുണിയും ഉണ്ടെന്നു കണ്ടെത്തുകയായിരുന്നു. ഇതോടെ ശസ്ത്രക്രിയ നടത്തിയ സി എസ് ഐ ആശുപത്രിയിൽ തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുക്കുകയായിരുന്നു. ആശുപത്രിക്കെതിരെ നിയമ പോരാട്ടം നടത്തുമെന്ന് ഷീബ പ്രമോദ് പറഞ്ഞു.

അതേസമയം, തുണി എങ്ങനെയാണ് വയറ്റിൽ പോയതെന്ന് അറിയില്ലെന്ന വിശദീകരണവുമായി ശസ്ത്രക്രിയ നടത്തിയ ഡോക്ടർ രംഗത്തുവന്നു. മറ്റു ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ പോയതാകാമെന്നും ഡോക്ടറുടെ വിശദീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ