Saturday, August 29, 2026
Homeകേരളംമീനമാസ പൂജ; ശബരിമല സന്നിധാനത്തെ ഓൺലൈൻ റൂം ബുക്കിംഗ് തുടങ്ങി

മീനമാസ പൂജ; ശബരിമല സന്നിധാനത്തെ ഓൺലൈൻ റൂം ബുക്കിംഗ് തുടങ്ങി

പത്തനംതിട്ട: മീനമാസ പൂജയ്ക്കും ശബരിമല ഉത്സവത്തിനുമായി നട തുറക്കുമ്പോൾ ശബരിമല സന്നിധാനത്ത് റൂം ബുക്ക് ചെയ്തു താമസിക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾക്കായി ഓൺലൈൻ റും ബുക്കിംഗ് ഇന്ന് മുതൽ (മാർച്ച് 6- 2026) ആരംഭിക്കും. www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് റൂം ബുക്ക് ചെയ്യേണ്ടത്

മീനമാസ പൂജയോട് അനുബന്ധിച്ച് മാർച്ച് 14 മുതൽ മാർച്ച് 19 വരെയും ശബരിമല ഉത്സവത്തിനായി മാർച്ച് 22 മുതൽ ഏപ്രിൽ ഒന്നു വരെയുമാണ് ദർശനത്തിന് അവസരമുള്ളത്. സന്നിധാനത്ത് താമസിക്കാൻ ഉദ്ദേശിക്കുന്ന ദിവസത്തിന് പരമാവധി 14 ദിവസങ്ങൾ മുമ്പ് വരെ ഓൺലൈനായി റൂം ബുക്ക് ചെയ്യാം.

എല്ലാ ദിവസവും രാത്രി 12 മണിക്ക് 14 ദിവസങ്ങൾ കഴിഞ്ഞുള്ള തീയതിയിലെ റൂം ബുക്കിംഗ് ഓപ്പൺ ആകും. ദർശനത്തിലെത്തുന്ന ഭക്തജനങ്ങൾ നിർബന്ധമായും www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴി ദർശനത്തിനുള്ള വെർച്ചൽ ക്യൂ സ്ലോട്ട് കൂടി ബുക്ക് ചെയ്യേണ്ടതാണ്.

മണ്ഡല-മകരവിളക്ക് കാലത്തെ മാതൃകയിൽ ഉത്സവ കാലയളവിലും സന്നിധാനത്ത് കൃത്യമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാൽ പ്ലാനിംഗോടെ എത്തുന്ന ഭക്തർക്ക് മാത്രമേ സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാൻ സാധിക്കൂ. മുറികൾ ആവശ്യമുള്ളവർ വെബ്സൈറ്റിലെ ലഭ്യത പരിശോധിച്ച് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. അവസാന നിമിഷം റൂമുകൾ ലഭ്യമാകാനുള്ള സാധ്യത കുറവായതിനാൽ ഓൺലൈൻ ബുക്കിംഗിന് മുൻഗണന നൽകണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ