മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണിക്കൃഷ്ണൻ ( 90 ) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വി പി സിംഗ് മന്ത്രിസഭയിൽ ഉപരിഗതാഗത വാർത്തവിനിമയമന്ത്രിയായിരുന്നു.
1971 മുതൽ 1991 വരെ തുടർച്ചയായി ആറു തവണ വടകര മണ്ഡലത്തിൽ നിന്ന് ലോക സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .യുഎൻ അടക്കമുളള വിവിധ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്. മാധ്യമ പ്രവർത്തകനായിരുന്നു. ബോംബെ,ഡൽഹി എന്നിവടങ്ങളിൽ പ്രവർത്തിച്ചു.



