Friday, October 2, 2026
Homeകേരളംകുംഭ മാസ പൂജകൾക്കായി ശബരിമല തിരുനട തുറന്നു

കുംഭ മാസ പൂജകൾക്കായി ശബരിമല തിരുനട തുറന്നു

കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് ആണ് നട തുറന്ന് ഭദ്ര ദീപം തെളിയിച്ചത് .

കുംഭം ഒന്നായ നാളെ രാവിലെ അഞ്ചിനാണ്‌ ഭക്തജനങ്ങള്‍ക്ക് ദർശനത്തിന്‌ നട തുറക്കുക. ദീപാരാധനയ്‌ക്കുശേഷം പതിനെട്ടാം പടിയിൽ നിത്യവും പടിപൂജ ഉണ്ടാകും. കുംഭമാസ പൂജ പൂർത്തിയാക്കി 17ന് രാത്രി 10ന്‌ നട അടയ്ക്കും.നാളെ മുതല്‍ ദർശനത്തിനായി 30,000 പേർക്കാണ്‌ പ്രവേശനം.

കെഎസ്‌ആർടിസിയുടെ പത്തനംതിട്ട, ചെങ്ങന്നൂർ, കുമളി ഡിപ്പോകളിൽനിന്നായി എൺപതോളം സർവീസുകള്‍ തുടങ്ങി . 54 ബസുകൾ നിലയ്ക്കൽ–പമ്പ റൂട്ടിൽ സര്‍വീസ് നടത്തുവാന്‍ നിലയ്ക്കല്‍ എത്തി . ചെങ്ങന്നൂർ–പമ്പ 19, പത്തനംതിട്ട–10, കുമളി 2 എന്നിങ്ങനെയാണ്‌ ബസ്‌ സർവീസുകളുടെ എണ്ണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ