തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് നേതൃത്വത്തില്‍ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 2026 ഫെബ്രുവരി മാസം 23-ാം തീയതി (1201 കുംഭം 11) തിങ്കളാഴ്ച വൈകുന്നേരം 05:30 ന് പാടി കാപ്പുകെട്ടി കുടിയിരുത്തലോടെ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു .
മാർച്ച് 3-ാം തീയതി (കുംഭം 19) ചൊവ്വാഴ്ച പൊങ്കാല സമർപ്പണം, താലപ്പൊലി, കുത്തിയോട്ടം, പുറത്തെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകളും നടക്കും .
മാർച്ച് 04-ാം തീയതി (കുംഭം 20) ബുധനാഴ്ച രാത്രി 09:45 ന് കാപ്പഴിച്ച് കുടിയിളക്കും . രാത്രി 12:45 ന് നടക്കുന്ന കുരുതി തർപ്പണത്തോടു കൂടി പൊങ്കാല മഹോത്സവം സമാപിക്കും .
ആചാരാനുഷ്ഠാനങ്ങളുടെ സവിശേഷതയാലും പാരമ്പര്യത്തനിമയാർന്ന കലാപരിപാടികളുടെ അവതരണത്താലും സമ്പന്നമായ പൊങ്കാല മഹോത്സവത്തിൽ ലക്ഷകണക്കിന് വിശ്വാസികള്‍ പങ്കെടുക്കും .



