Saturday, February 7, 2026
Homeഅമേരിക്കമൗണ്ട് ഒലീവ് സെൻ്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ഉജ്വല...

മൗണ്ട് ഒലീവ് സെൻ്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ഉജ്വല വിജയം.

ജിനേഷ് തമ്പി

ന്യൂജേഴ്‌സി : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മൗണ്ട് ഒലീവ് സെൻ്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.

2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം.

കോൺഫറൻസ് പ്രചാരണത്തിന്റെ ഭാഗമായി മൗണ്ട് ഒലീവ് സെൻ്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഫെബ്രുവരി ഒന്നിന് ആശ ജോർജ് (ജോയിന്റ് സെക്രട്ടറി), ഫിലിപ്പ് തങ്കച്ചൻ (ഫിനാൻസ് കമ്മിറ്റി) എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.

കിക്കോഫ് മീറ്റിംഗിൽ ഇടവക വികാരി ഫാ. ഷിബു ഡാനിയേൽ, ഡീക്കൻ എമിൽ പീറ്റർ, ദേവാലയ സെക്രട്ടറി എൽസി തോമസ്, ട്രസ്റ്റി അനിത ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു. സെക്രട്ടറി എൽസി തോമസ് കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി ഇടവകയിലേക്ക് സ്വാഗതം ചെയ്തു.

ഫിലിപ്പ് തങ്കച്ചൻ മുൻകാലങ്ങളിൽ കോൺഫറൻസുകളിൽ പങ്കെടുത്തതിന്റെ അനുഭവം പങ്കുവെക്കുകയും ഈ വർഷത്തെ കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ ഇടവക അംഗങ്ങളേയും പ്രത്യേകിച്ചു ഇടവകയിലെ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ആശ ജോർജ് ഈ വർഷത്തെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ തീയതി, തീം, മുഖ്യ പ്രഭാഷകർ, സ്ഥലം എന്നിവയെക്കുറിച്ച് സംസാരിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞ രജിസ്ട്രേഷൻ നിരക്കുകളുടെ വിശദാംശങ്ങളും, “ജോഷ്വ” യുടെ സൈറ്റ് & സൗണ്ട് തിയേറ്റർ സന്ദർശനം, റാഫിൾ ടിക്കറ്റ് , സുവനീറിൽ പരസ്യം നൽകി കോൺഫറൻസിനെ പിന്തുണക്കേണ്ടതിനെ കുറിച്ചും ആശ പറഞ്ഞു .

ഫാ. ഷിബു ഡാനിയേൽ ദേവാലയം സന്ദർശിച്ചതിനും, ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനായി ടീം അംഗങ്ങൾ നടത്തി വരുന്ന എല്ലാ ശ്രമങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് കിക്കോഫ് അവസാനിപ്പിച്ചു. ദേവാലയത്തിലെ എല്ലാ അംഗങ്ങളും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാനും, സുവനീറിൽ വ്യക്തിഗത പരസ്യങ്ങൾ നൽകാനും, റാഫിൾ ടിക്കറ്റുകൾ വാങ്ങാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

കൂടുതൽ വിവരങ്ങൾക്കായി https://fycnead.org/ സന്ദർശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

ഫാ. അലക്സ് കെ ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440

ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832

ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566

വാർത്ത അയച്ചത് – ജിനേഷ് തമ്പി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com