Friday, October 9, 2026
Homeഇന്ത്യദുരന്തമാക്കിയത് ലിയർജെറ്റ് 45XR ഓ? അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനം 2023-ലും അപകടമുണ്ടാക്കി.

ദുരന്തമാക്കിയത് ലിയർജെറ്റ് 45XR ഓ? അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനം 2023-ലും അപകടമുണ്ടാക്കി.

ന്യൂഡൽഹി: ബുധനാഴ്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനം 2023-ലും തകർന്നു വീണതെന്ന് റിപ്പോർട്ട്. ഡൽഹി ആസ്ഥാനമായ വിഎസ്ആർ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രൈവറ്റ് ബിസിനസ് ക്ലാസ് ജെറ്റ് വിമാനമായ ലിയർജെറ്റ് 45എക്‌സ്ആർ ആണ് തകർന്ന വിമാനം.

2023 സെപ്റ്റംബറിൽ കനത്ത മഴയ്ക്കിടെ മുംബൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയും ഈ വിമാനം തകർന്നുവീണിരുന്നു. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ മുംബൈയിൽ നിന്ന് പറന്നുയർന്ന വിമാനം 45 മിനിറ്റിന് ശേഷം ലാൻഡിങ്ങിനെ ശ്രമിക്കവെ നിയന്ത്രണം നഷ്ടപ്പെട്ട് ബാരാമതി വിമാനത്താവളത്തിന് സമീപം തകർന്നുവീഴുകയായിരുന്നു.

അപകടത്തിൽ അജിത് പവാറും ഒരു പൈലറ്റും ഒരു ക്രൂ അംഗവും ഉൾപ്പെടെ അഞ്ചു പേർക്കാണ് ജീവൻ നഷ്ടമായത്. മോശം കാലാവസ്ഥ കാരണം ദൃശ്യപരത കുറവായതിനാലാണ് അപകടം സംഭവിച്ചതെന്ന് വിഎസ്ആർ ഏവിയേഷന്റെ ക്യാപ്റ്റൻ വി.കെ സിങ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ