Saturday, October 3, 2026
Homeഇന്ത്യബീഹാറിൽ പരീക്ഷ എഴുതുന്നതിനിടയിൽ വിദ്യാർത്ഥിനി പ്രസവിച്ചു

ബീഹാറിൽ പരീക്ഷ എഴുതുന്നതിനിടയിൽ വിദ്യാർത്ഥിനി പ്രസവിച്ചു

ബാഹാറിലെ സമസ്തിപൂർ ജില്ലയിലാണ് ബി എ ഇക്കണോമിക്സ് പരീക്ഷയെഴുതുന്നതിനിടയിൽ വിദ്യാർത്ഥിനി പ്രസവിച്ചത്. ശനിയാഴ്ച തട്ടിയ ഗ്രാമത്തിലുള്ള ശശി കൃഷ്ണ കോളേജിലായിരുന്നു നാടകീയമായ ഈ സംഭവം അരങ്ങേറിയത്.

ബിഎ അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയായ രവിത കുമാരിയാണ് പരീക്ഷയ്ക്കിടയിൽ പ്രസവവേദന അനുഭവപ്പെടുകയും, ഉടൻ തന്നെ അദ്ധ്യാപകർ കവിതയെ അടുത്തുള്ള ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് മാറ്റി. അവിടെ വച്ചാണ് രവിത കുട്ടിയ്ക്ക് ജന്മം നൽകിയത്. അടിയന്തിര സേവനങ്ങൾക്കായി മെഡിക്കൽ സംഘത്തെയും വിളിച്ചിരുന്നു. മെഡിക്കൽ സംഘം എത്തും മുൻപ് തന്നെ രവിത പ്രസവിച്ചു.

പരീക്ഷാഹാളിലുണ്ടായിരുന്ന മറ്റു ജീവനക്കാരും ആവശ്യമായ സഹായങ്ങൾ യുവതിയ്ക്ക് നൽകി. പ്രസവം നടന്നതിന് തൊട്ടുപിന്നാലെ കുഞ്ഞിനെയും അമ്മയെയും ആബുലസിൽ ആശുപത്രിയിൽ എത്തിച്ചു. പരിശോധനകൾക്ക് ശേഷം അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഇരുവരുടെയും നില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.

സാധാരണ രീതിയിലുള്ള പ്രസവമാണ് നടന്നതെന്നും അമ്മയ്ക്ക് ആവശ്യമായ പരിചരണം നൽകുന്നുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. അമ്മയെയും കുഞ്ഞിനെയും നിരീക്ഷണത്തിനായി പ്രത്യേക വാർഡിലേക്ക് മാറ്റിയിരിക്കുന്നതായും അധികൃതർ അറിയിച്ചു.

അയൽ ജില്ലയായ ബെഗുസരായിലെ മാൽപൂർ ഗ്രാമവാസിയാണ് രവിത കുമാരി. ഭരദ്വാജ് കോളേജിലെ വിദ്യാർത്ഥിനിയായ രവിത ശിവം കുമാറിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.

പ്രസവം അടുത്തിരുന്ന് സമയത്തും രവിത നിശ്ചയദാർഢ്യത്തോടെ പരീക്ഷയ്ക്ക് എത്തിയതിനെ അധ്യാപകർ അഭിനന്ദിച്ചു.  പ്രസവവേദന വകവെക്കാതെ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിനിയുടെ ആത്മവിശ്വാസത്തെ സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ