സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നിശ്ചയിച്ച തീയതികളി ൽ തന്നെ നടത്തും. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹച ര്യത്തിൽ എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് തിരികെ വാങ്ങി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന നടപടി കൾ ഡിസംബർ അവസാനം വരെ നീട്ടണമെന്നായിരുന്നു ആവശ്യം.
എന്നാൽ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം എസ്.ഐ.ആ ർ നടപടികൾ പൂർത്തിയാക്കാനാവുമെന്നായിരുന്നു മു ഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കറുടെ പ്രതികരണം. കരട് പട്ടിക തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ ഡിസംബർ ഒമ്പതിന് ത ന്നെ പുറത്തിറക്കും.
എസ്.ഐ.ആർ എന്യൂമറേഷൻ ഫോറം വിതരണം നട ന്നുവരുന്ന സാഹചര്യത്തിലാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം വി ളിച്ചത്. ഇതിന് മുമ്പ് നടന്ന യോഗങ്ങളിൽ ഉന്നയിച്ച വിഷ യങ്ങൾ പരിഹരിക്കപ്പെടാതെ തുടരുന്ന സാഹചര്യം ശ നിയാഴ്ച ചേർന്ന യോഗത്തിലും രാഷ്ട്രീയപാർട്ടി പ്രതിനി ധികൾ ചൂണ്ടിക്കാട്ടി. 85 ശതമാനം എന്യൂമറേഷൻ ഫോ മുകളും വിതരണം ചെയ്തുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വിശദീകരിച്ചു.
എന്നാൽ ഫോറം വിതരണം മാത്രമാണ് നടന്നതെന്നും 19 ദിവസത്തിനകം ഇത്രയധികം ഫോറം തിരിച്ചുനൽക ൽ മനുഷ്യസാധ്യമല്ലെന്നും സി.പി.എമ്മിനെ പ്രതിനിധീ കരിച്ച് സംസാരിച്ച എം.വി. ജയരാൻ ചൂണ്ടിക്കാട്ടി. എ സ്.ഐ.ആർ ഡ്യൂട്ടിയുടെ ഭാഗായ 30,500 ജീവനക്കാരി ൽ നല്ലൊരു ശതമാനം സംസ്ഥാന തെരഞ്ഞെടുപ്പ് കമീ ഷൻ തെരഞ്ഞെടുപ്പിൻ്റെ ചുമതലയും വഹിക്കുന്നു. ഇവ ർ ഏത് ജോലിയാണ് ചെയ്യുക. സർക്കാർ ജീവനക്കാരു ടെ സംഘടനകൾ ഇതിലെ ബുദ്ധിമുട്ട് തെരഞ്ഞെടുപ്പ് ക മീഷനെ അറിയിച്ചിട്ടും ഗൗരവമായെടുത്തിട്ടില്ലെന്നും അ ദ്ദേഹം പറഞ്ഞു.
എസ്.ഐ.ആർ പാടില്ലെന്ന് ഞങ്ങൾ പറയില്ലെങ്കിലും ത ദ്ദേശ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ നടപടികൾ പൂ ർത്തിയാക്കുന്ന തീയതി നീട്ടിയാൽ എതിർക്കില്ലെന്ന് ബി. ജെ.പിയെ പ്രതിനിധീകരിച്ച ജെ.ആർ. പത്മകുമാർ പറ ഞ്ഞു. ഫോം വിതരണം പോലും കാര്യക്ഷമമായി നടക്കു ന്നില്ലെന്ന് സി.പി.ഐയെ പ്രതിനിധീകരിച്ച് സംസാരിച്ച സത്യൻ മൊകേരി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പും എ സ്.ഐ.ആറും ഒരുമിച്ച് നടക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. തെരഞ്ഞെടുപ്പിനിടയിൽ തന്നെ എസ്. ഐ.ആർ നടത്തണമെന്ന് വാശി എന്തിനാണെന്ന് അദ്ദേ ഹം ചോദിച്ചു.ഫോം വിതരണം ചെയ്തില്ലെങ്കിലും ചെയ്തുവെന്ന് അ പ്ഡേറ്റ് ചെയ്യാൻ ബി.എൽ.ഒമാർക്ക് നൽകിയ നിർദേ ശം ദൂരുഹമാണെന്ന് കോൺഗ്രസിനെ പ്രതിനിധീകരിച്ച എം.കെ. റഹ്മാൻ പറഞ്ഞു. സ്റ്റീഫൻ ജോർജ് (കേരള കോൺഗ്രസ് എം), ജോയ് എബ്രഹാം (കേരള കോൺ ഗ്രസ്), ജയകുമാർ (ആർ.എസ്.പി) തുടങ്ങിയവർ യോഗ ത്തിൽ പങ്കെടുത്തു.



