Tuesday, October 6, 2026
Homeകേരളംസർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികാഘോഷങ്ങൾ: ആറ്റിങ്ങലിൽ ഏകതാ പദയാത്ര സംഘടിപ്പിച്ചു

സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികാഘോഷങ്ങൾ: ആറ്റിങ്ങലിൽ ഏകതാ പദയാത്ര സംഘടിപ്പിച്ചു

സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ആറ്റിങ്ങലിൽ ഏകതാ പദയാത്ര സംഘടിപ്പിച്ചു. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലെ സ്വാതന്ത്ര്യ സമര സ്മാരകത്തിൽ നിന്നാരംഭിച്ച പദയാത്ര കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള മൈ ഭാരത് സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

ആറ്റിങ്ങൽ ജ്യോതിസ് സെൻട്രൽ സ്കൂളിൽ പദയാത്ര സമാപിച്ചു. സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും എം. അനിൽകുമാർ നിർവ്വഹിച്ചു. യുവജന ശാക്തീകരണത്തിലൂടെ വികസിത ഭാരത സങ്കല്പം എളുപ്പത്തിൽ സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രസമരകാലത്തു നമ്മുടെ ദേശീയ നേതാക്കെളെല്ലാം അവരുടെ യവൗനമാണ് രാജ്യത്തിനു നൽകിയതെന്നും, അവരുടെ ത്യാഗമാണ് ഇന്ന് നാം അനുഭവിക്കുന്നതെന്നും എം. അനിൽകുമാർ അഭിപ്രായപ്പെട്ടു.

സർദാർ പട്ടേലിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച ചടങ്ങിൽ ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ സിതാര മോഹൻ ഏകതാ പ്രതിജ്ഞചെല്ലി കൊടുത്തു. ജ്യോതിസ് ഇൻസ്റ്റിറ്റൂഷൻസ് ചെയർമാൻ എസ്. ജ്യോതിസ് ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ ദീപാ രാജേഷ്, ലഫ്റ്റനൻ്റ് കേണൽ ഭൂപേന്ദ്ര താപ്പെ, ജില്ലാ യൂത്ത് ഓഫീസർ സുഹാസ് എൻ,മൻ കീ ബാത് പരിഭാഷകൻ പള്ളിപ്പുറം ജയകുമാർ എന്നിവർ സംസാരിച്ചു. എൻ.സി.സി, എൻ.എസ്.എസ് , മൈഭാരത് വോളൻ്റിയർമാർ ഉൾപ്പടെ അഞ്ഞൂറിലധികം പേർ പദയാത്രയിൽ പങ്കെടുത്തു.

ദേശീയതല പദയാത്ര 2025 നവംബർ 26-ന് ഭരണഘടനാദിനത്തിൽ ആരംഭിച്ച് ഡിസംബർ 6-ന് സമാപിക്കും. സർദാർ പട്ടേലിന്റെ ജന്മസ്ഥലമായ കരംസാദിൽ നിന്ന് ആരംഭിച്ച് “ഏകതാ പ്രതിമ” സ്ഥിതി ചെയ്യുന്ന കെവാഡിയയിൽ അവസാനിക്കുന്ന 152 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദയാത്രയിൽ വിവിധ ദേശീയ നേതാക്കളും യുവജന പ്രതിനിധികളും പങ്കെടുക്കും. രാജ്യത്തെ എല്ലാ ജില്ലകളിൽ നിന്നും രണ്ട് പ്രതിനിധികൾക്ക് ദേശീയ പദയാത്രയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ