Tuesday, October 6, 2026
Homeകേരളംവൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കി

വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കി

നിരോധിത ഹൈബീം ലൈറ്റുകള്‍ ഉപയോഗിക്കുന്ന വാഹന ഉടമകള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം എന്ന് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ആവശ്യപ്പെട്ടു .ഈ ആവശ്യം ഉന്നയിച്ച് ഗതാഗത വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കി .

കേരളത്തിലെ പൊതു നിരത്തുകളില്‍ രാത്രി കാലയാത്രായില്‍ നിരന്തരം അപകടങ്ങളും, അപകടമരണങ്ങളും നടക്കുന്നതിന് പ്രധാന കാരണം വാഹനങ്ങളില്‍ അനധികൃതമായി ഉപയോഗിക്കുന്ന നിരോധിത ഹൈബീം ലൈറ്റുകള്‍ ആണ്.

രാത്രിയില്‍ ഡിം അടിക്കുന്നില്ല. വാഹന നിര്‍മ്മാണ കമ്പനികള്‍ അംഗീകൃത ഹാലജന്‍ ബൾബുകള്‍ കാര്‍,ട്രക്ക് മുതലായ വലിയ വാഹനങ്ങളില്‍ 60-55, ബൈക്കില്‍ 30-35 എന്ന അളവില്‍ കൊടുക്കുമ്പോൾ അത് മാറ്റി 100-90, 130-150 ഇത്തരത്തിലുള്ള ഹൈബീം ലൈറ്റുകള്‍ അനധികൃതമായി ഫിറ്റ് ചെയ്ത വാഹനങ്ങൾ ആണ് നിരത്തില്‍ ഓടിക്കുന്നത്.

രാത്രി സമയത്ത് വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്മാരുടെയും, ഡ്രൈവര്‍മാരുടെയും, കാല്‍നട യാത്രക്കാരുടെയും മരണം വരെ സംഭവിക്കുന്ന ദുരിതം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് OIOP മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് എന്‍ എം ഷെരീഫിന്‍റെ നേതൃത്വത്തില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന് നിവേദനം നല്‍കി.

ഫൗണ്ടർ മെമ്പര്‍ ബിജു എം ജോസഫ്, വര്‍ക്കിംഗ്‌ പ്രസിഡന്റ് എന്‍ രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ബിജു കെ ബേബി, ജോയിന്റ് സെക്രട്ടറിമാരായ ജോസ് യോഹന്നാന്‍, സജി സാമുവേല്‍,സ്റ്റേറ്റ് കമ്മറ്റി അംഗം അപ്പച്ചന്‍ കടമ്പയില്‍, കൊല്ലം ജില്ലാ പ്രസിഡന്റ് അന്നമ്മ ഡാനിയേല്‍, ഭാസുരാഗി, ബാബുകുട്ടി തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ