Monday, May 4, 2026
Homeകേരളംഅന്താരാഷ്ട്ര മത്സ്യത്തൊഴിലാളി വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു.

അന്താരാഷ്ട്ര മത്സ്യത്തൊഴിലാളി വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു.

പ്രൊഫ. ഡോ. തോമസ് സ്കറിയ

തിരുവനന്തപുരം:​ തീരദേശ ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തിടത്തോളം കാലം കേരളത്തിൻ്റെ വികസനം ഭാഗികമായിരിക്കുമെന്നും അവരുടെ പരാതികൾ കേൾക്കാൻ ഭരണാധികാരികൾ തയ്യാറാകണമെന്നും അന്താരാഷ്ട്ര മത്സ്യത്തൊഴിലാളി വനിതാദിനത്തിന്റെ ഭാഗമായി, തീരദേശ മഹിളാവേദിയുടെ ആഭിമുഖ്യത്തിൽ 2025 നവംബർ 4-ന് തിരുവനന്തപുരം ജില്ലയിലെ തീരദേശ റോഡിലൂടെ നടത്തിയ “അവകാശ സംരക്ഷണ റാലി”യ്ക്ക് തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്തു കൊണ്ട് കോളജ് മാനേജർ ഡോ. ഫാ സണ്ണി ജോസ് എസ്. ജെ ആവശ്യപ്പെട്ടു.

കോളജിലെ സേവ്യർ ഔട്ട്‌റീച്ച് സർവ്വീസ് (XOS), എൻ.സി.സി നേവി, എൻ.സി.സി ആർമി, എൻ.എസ്.എസ്, വിമൻസ് സ്റ്റഡീസ് സെൻ്റർ, ഐക്കഫ് തുടങ്ങിയ ക്ലബ്ബുകളുടെ നേതൃത്വത്തിൽ റാലിയെ സ്വീകരിച്ചു. തീരദേശ വനിതകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിൻ്റെ ഭാഗമായി കോളജിൽ സംഘടിപ്പിച്ച കൂട്ട ഓട്ടം
​ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. തോമസ് സ്കറിയ ഫ്ലാഗ് ഓഫ് ചെയ്തു. കൂട്ട ഓട്ടത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ആവേശത്തോടെ പങ്കെടുത്തു.

കോളജ് വൈസ് പ്രിൻസിപ്പൽ സബ് ലഫ്. രാജേഷ് എം., അക്കാദമിക് കോർഡിനേറ്റർ ഫാ. ഡോ. ഷിബു ജോസഫ് എസ്. ജെ., ബർസാർ ഫാ. ഡോ. ബിജു ജോയി എസ്.ജെ. സേവ്യർ ഔട്ട് റീച്ച് സർവ്വീസ് കോർഡിനേറ്റർ ഫാ. ഡോ. ഡൊമിനിക് ജോസഫ് എസ്.ജെ. , ഡോ. ഗിഫ്റ്റി എൽസ വർഗീസ് എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും റാലിക്ക് കോളേജിന്റെ പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുകയും ചെയ്തു.

​റാലിക്കു നേതൃത്വം നൽകിയ വനിതാ നേതാക്കളായ സിസ്റ്റർ മേഴ്സി മാത്യു, ജെനറ്റ് ക്ലീറ്റസ് എന്നിവർ റാലിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകി. മത്സ്യത്തൊഴിലാളി വനിതകളുടെ അവകാശങ്ങളെക്കുറിച്ച് യുവതലമുറ ബോധവാന്മാരാകേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി. നിശ്ചയദാർഢ്യത്തോടെയും ഐക്യത്തോടെയും അതിനു വേണ്ടി നിലകൊള്ളേണ്ടതിൻ്റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു. ഡോ. രമേഷ് പി. ഡോ. ലിസ ലിയോൺ, ഡോ. പ്രിയ പി.എസ് എന്നിവർ റാലി നേതാക്കളെ ഹാരമണിയിച്ചു.

പ്രൊഫ. ഡോ. തോമസ് സ്കറിയ

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com