അടൂർ : ഇപ്റ്റ അടൂർ യൂണിറ്റ് പുന:സംഘടിപ്പിച്ചു. കലാ സാംസ്ക്കാരിക രംഗങ്ങളിൽ മികവ് തെളിയിച്ച് മൺമറഞ്ഞുപോയവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് ശ്രീമതി. അഞ്ജലി റ്റി. വിജയൻ സംസാരിച്ചു. ഇപ്റ്റ ജില്ല കമ്മറ്റിയംഗം ശ്രീമതി.കെ. പത്മിനിയമ്മ യോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചു.
കലാ സാംസ്കാരിക മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ ഇപ്റ്റയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും തുടർന്നുള്ള അടൂർ മേഖലയിലെ അത്തരം പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ ഇപ്റ്റ അടൂർ യൂണിറ്റ് പുന:സംഘടിപ്പിക്കുന്നതിലൂടെ കഴിയുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇപ്റ്റ പത്തനംതിട്ട ജില്ല പ്രസിഡന്റ് ശ്രീ. അടൂർ ഹിരണ്യ സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ എത്തി ചേർന്ന എല്ലാ കലാസാംസ്ക്കാരിക പ്രവർത്തകരും പങ്കെടുത്ത് യൂണിറ്റ് പുനഃസംഘടിപ്പിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ചു.
ചർച്ചയിൽ ഉണ്ടായ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ശ്രീ. അടൂർ ഹിരണ്യ മറുപടി നൽകി. തുടർന്ന് ഐക്യകണ്ഠേന യൂണിറ്റ് പുന:സംഘാടനം തീരുമാനിച്ച് പ്രഖ്യാപിച്ചു.
ഇപ്റ്റ അടൂർ യൂണിറ്റ് ഭരണസമിതിയിലേക്ക്
ശ്രീ. ജോസ് കാത്താടം,
ശ്രീ. അടൂർ രാമകൃഷ്ണൻ,
ശ്രീ. അടൂർ ശശാങ്കൻ (രക്ഷാധികാരികൾ),
ശ്രീമതി. ദീപ ആർ (പ്രസിഡന്റ്),
ശ്രീമതി. എം.എസ്.ഗിരിജ,
ശ്രീ. പ്രസന്നൻ മണ്ണടി
(വൈസ്.പ്രസിഡന്റ്മാർ),
ശ്രീമതി. കെ.പത്മിനിയമ്മ
(സെക്രട്ടറി),
ശ്രീമതി.അഞ്ജലി റ്റി. വിജയൻ,
ശ്രീ. പന്നിവിഴ ഹരി
(ജോ.സെക്രട്ടറിമാർ),
ശ്രീമതി. അനില ആനന്ദ്
(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിന് ശ്രീമതി. ദീപ ആർ. സ്വാഗതവും ശ്രീമതി. അനില ആനന്ദ് കൃതജ്ഞതയും പറഞ്ഞു.
വാർത്ത : ദീപ അടൂർ



