Tuesday, September 22, 2026
Homeകേരളംഭാരതപ്പുഴ- ബിയ്യം കായല്‍ സംയോജന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു

ഭാരതപ്പുഴ- ബിയ്യം കായല്‍ സംയോജന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു

ഭാരതപ്പുഴ- ബിയ്യം കായല്‍ സംയോജന പദ്ധതി യാഥാര്‍ഥ്യമാവുന്നു. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. പദ്ധതി പൂര്‍ത്തിയാവുന്നതോടെ, പൊന്നാനി- തൃശൂര്‍ മേഖലകളില്‍ വേനല്‍ക്കാലത്തെ ജലക്ഷാമത്തിന് പരിഹാരമാകും.

മലപ്പുറം, തൃശൂര്‍ ജില്ലകളിലെ രണ്ട് നഗരസഭകളിലും പത്തിലേറെ പഞ്ചായത്തുകളിലും ബിയ്യം കായലിനോടും നൂറടിത്തോടിനോടും ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും ജലക്ഷാമം പരിഹരിക്കാനുള്ള പദ്ധതിയാണിത്. 35.80 കോടി രൂപ നബാര്‍ഡ് ഫണ്ട് വകയിരുത്തിയാണ് പദ്ധതിയുടെ നിര്‍മാണം നടത്തുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ പുഞ്ച കൃഷിക്കായി വെള്ളം ശേഖരിക്കാനും ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താനും പദ്ധതി സഹായകമാവും.

ബിയ്യം പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പി നന്ദകുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. അഞ്ച് പതിറ്റാണ്ടായുള്ള കാത്തിരിപ്പിന്റെ ഫലമാണ് ഇതെന്ന് എം എല്‍ എ പറഞ്ഞു. ചടങ്ങില്‍ എ സി മൊയ്തീന്‍ എം എല്‍ എ, ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ അജ്മല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ