ചൈനാ ടൗൺ
അങ്ങോട്ടേക്ക് അടുക്കുതോറും ഇതും അമേരിക്കയുടെ ഒരു ഭാഗമോ അതോ ചൈനയുടെ ഭാഗമോ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് അവിടുത്തെ അലങ്കാരങ്ങൾ. അതായത് തിളക്കമുള്ള നിറങ്ങളിലുള്ള വിളക്കുകൾ,ഡ്രാഗണുകൾ, ….. തുടങ്ങി ചൈനീസ് ചിഹ്നങ്ങൾ കൊണ്ട് അലങ്കരിച്ച തെരുവുകളും ഇംഗ്ലീഷിലും ചൈനീസിലും എഴുതിയിരിക്കുന്ന സൈൻബോർഡുകൾ കൊണ്ടു നിറഞ്ഞ കെട്ടിടങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്.
ലോവർ മാൻഹട്ടന്റെ ഹൃദയഭാഗത്താണ് ന്യൂയോർക്ക് നഗരത്തിലെ ചൈനാടൗൺ. പരമ്പരാഗത ഡിംസം, പലചരക്ക് കടകൾ, നൂഡിൽസ് ഹൗസുകൾ, സുവനീർ സ്റ്റാളുകൾ, ബാറുകൾ ….. ഉൾപ്പെടെ ഏഷ്യൻ സംസ്കാരങ്ങളുടെ ഒരു സമ്മിശ്രണം ഇവിടെ കാണാം.
ഏതൊരു വിദേശ രാജ്യത്ത് ചെന്നാലും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് ചൈനാടൗൺ പ്രത്യേകിച്ച് സുവനീർ സ്റ്റാളുകൾ. നമ്മുടെ പോക്കറ്റിന് താങ്ങാവുന്ന വിലയ്ക്ക് മനോഹരമായ സാധനങ്ങൾ കിട്ടുമെന്നതാണ് പ്രത്യേകത. വേണമെങ്കിൽ വിലപേശലിനും അവസരം തരാറുണ്ട്.
‘ is it fake or fake fake’ വഴിയിൽ നിൽക്കുന്ന ചൈനീസ് അല്ലാത്ത മറ്റൊരു വംശജനോട്, ചോദിക്കുന്നത് കേട്ടപ്പോൾ, ഇതെന്ത് ചോദ്യം എന്നറിയാതെ സന്ദർശകരായ ഞങ്ങൾ അന്തം വിട്ടു. ഒറിജിനലിനെ വെല്ലുന്ന ബ്രാൻഡഡ് സാധനങ്ങളായ വാച്ചുകളുടെയും ഹാൻഡ് ബാഗുകളുടേയും കാര്യത്തിലാണ് ഈ ചോദ്യം. fake കൾ പല തട്ടിലാണ്. അതിൽ ഏത് ലെവലിലാണെന്നാണ് ചോദ്യം.
ഭക്ഷണം കഴിക്കാനായി ‘ചൈനീസ് ഫുഡ് കോർട്ടിൽ’ ചെന്നപ്പോൾ ആർക്കും ഒരു വാക്ക് ഇംഗ്ലീഷ് അറിയില്ല. ഭക്ഷണത്തിനെ കുറിച്ചുള്ള മെനുവും അതിൻ്റേതായcombo യുടെ പടവും വിലയും കൊടുത്തിട്ടുണ്ട്. അത് ചൂണ്ടി കാണിച്ചാൽ ഭക്ഷണം അപ്പോൾ ഉണ്ടാക്കി തരും. ഇനിയും നമ്മൾ എന്തെങ്കിലും നിർദ്ദേശങ്ങൾ കൊടുക്കുകയാണെങ്കിൽ അവരുടെ ഫോൺ കാണിച്ചു തരും അതിലേക്ക് പറയുക അതെല്ലാം ചൈനീസിലേക്ക് പരിഭാഷപ്പെടുത്തി വരും. അത് നോക്കി അവർ കാര്യം മനസ്സിലാക്കും.
ചൈനീസ് അല്ലാത്ത ഞങ്ങളെ പോലെയുള്ളവർക്ക് അതൊരു നല്ല തമാശയായി.
ഇന്നും സമ്പന്നമായ സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്ന സ്ഥലം എന്നു പറയാം. അവിടെ നിന്ന് യാത്ര പറയുമ്പോൾ മനസ്സിൽ ഒരു സമ്മിശ്രമായ വികാരമായിരുന്നു. ചൈനാ ടൗണിൽ എത്തിയാൽ ഏതൊരു ചൈനക്കാരനും സ്വന്തം നാട്ടിലെത്തിയതു പോലെയായിരിക്കും പക്ഷെ അവിടെയുള്ളവരാണെങ്കിൽ ‘ കുളത്തിലെ തവള’യെ പോലെയായിട്ടാണ് തോന്നിയത്. അവരുടേതയായ ലോകത്തും. എന്നാലും ന്യൂയോർക്കിൻ്റെ മറ്റു പ്രദേശങ്ങളെ വെച്ചു നോക്കുമ്പോൾ തികച്ചും വ്യത്യസ്തമായ സ്ഥലം. ഒരു ‘Vibrant area’ എന്നു പറയാം.
Thanks




ചൈന ടൗൺ കാഴ്ചകൾ ആസ്വദിച്ചു വായിച്ചു
Thanks 🙏
നല്ല അവതരണം
Thanks 🙏