ഫിലഡിൽഫിയ: നൂറുകണക്കിന് ആളുകളെ സാക്ഷി നിർത്തി, ഫോമിയിൽ നവചരിത്രം രചിച്ചുകൊണ്ട്, ഫോമ മിഡ് ടെം ഫിലാഡിൽഫിയ ജനറൽ ബോഡിക്ക് ശുഭപര്യവസാനം.
ലോകത്തിലെ തന്നെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമയുടെ ജനറൽ ബോഡിയും ബൈലോ അമെൻഡ്മെന്റും, ഫിലഡൽഫിയാ സീറോമലബാർ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു അമേരിക്കയിലെയും കാനഡയിലെയും നൂറുകണക്കിന് ഫോമാ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട്, ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ് സ്വാഗതം ആശംസിച്ചു.

തന്നെ വിശ്വസിച്ച് ഈ ജനറൽ ബോഡി ഫിലാഡൽഫിയിൽ നടത്തുവാൻ ഒപ്പം നിന്ന എക്സിക്യൂട്ടീവിനോടും നാഷണൽ കമ്മിറ്റിയോടും ജനറൽബോഡിയോടും ഉള്ള പ്രത്യേക സ്നേഹം ശാലു പുന്നൂസ് അറിയിച്ചു. ഒപ്പം, തനിക്ക് താങ്ങും തണലുമായി നിന്ന മാപ്പ് എന്ന സംഘടനയോടും, ഭക്ഷണ ക്രമീകരണങ്ങൾ നടത്തിയ പെപ്പർ പാലസ് എന്ന റെസ്റ്റോറന്റിനോടും, വീഡിയോഗ്രാഫി ചെയ്ത റോജീഷിനോടും ഉള്ള പ്രത്യേക നന്ദിയും സ്നേഹവും ശാലു അറിയിക്കുകയുണ്ടായി. അമേരിക്കയുടെയും കാനഡയുടെയും വിവിധഭാഗങ്ങളിൽ നിന്ന് തിരക്കുകൾക്കിടയിലും ജനറൽബോഡിക്ക് എത്തിച്ചേർന്ന എല്ലാവരോടുമുള്ള പ്രത്യേക സ്നേഹവും അറിയിച്ചു.
ഫോമാ സുവർണ്ണ കാലത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് പ്രസിഡന്റ് ബേബി മണക്കുന്നേൽ പ്രത്യേകം പറയുകയുണ്ടായി. ജനറൽ സെക്രട്ടറി ബൈജു വർഗീസ് റിപ്പോർട്ട് വായിക്കുകയും, ട്രഷറർ സിജിൽ പാലക്കലോടി കണക്കുകൾ തെറ്റുകുടാതെ വളരെ സുതാര്യമായ രീതിയിൽ അവതരിപ്പിക്കുകയുമുണ്ടായി. പോൾ ജോസ്, അനുപമ കൃഷ്ണൻ എന്നിവർ മീറ്റിങ്ങിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നിർവ്വഹിക്കുവാൻ ചുക്കാൻ പിടിച്ചു.
കംപ്ലയിൻസ് കൗൺസിൽ, അഡ്വൈസറി കൗൺസിൽ, ജുഡീഷ്യറി കൗൺസിൽ എന്നീ കമ്മിറ്റികളുടെ പ്രതിനിധികളും റിപ്പോർട്ടുകൾ അവതരിപ്പിക്കുകയുണ്ടായി.
ജോയിൻ ട്രഷറർ അനുപമ കൃഷ്ണൻ വന്നുചേർന്ന ഏവർക്കും നന്ദി പറഞ്ഞ് യോഗം അവസാനിപ്പിച്ചു.

അതിനുശേഷം നടന്ന കൾച്ചറൽ പ്രോഗ്രാമുകൾക്ക് ജോയിൻ സെക്രട്ടറി പോൾ ജോസ് ഫ്ലോർ ഓപ്പൺ ചെയ്യുകയും എം സി ആയി സ്വപ്ന സജി പ്രോഗ്രാമുകൾ ഭംഗിയായി കോർഡിനേറ്റ് ചെയ്യുകയും ചെയ്തു. ബേബി തടവനാൽ, ജിത്തു കൊട്ടാരക്കര, സീറോ ഫിലി ബീറ്റ്സ്, സാബു പാമ്പാടി ആൻഡ് ടീം, ഷോൺ മാത്യു , ഷൈൻ ഡാനിയൽ , അഭിയാ മാത്യു, മിറിയം സൂസൻ പുന്നൂസ് എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.







