Monday, October 5, 2026
Homeകേരളംഅടിമാലിയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു, രണ്ടുപേർ കുടുങ്ങികിടക്കുന്നു.

അടിമാലിയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു, രണ്ടുപേർ കുടുങ്ങികിടക്കുന്നു.

ഇടുക്കി: അടിമാലിയിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. ഒരു കുടുംബത്തിലെ രണ്ടുപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഫയർഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി.

കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണം. അടിമാലി ലക്ഷം വീട്ടിൽ താമസിക്കുന്ന ബിജുവും ഭാര്യയുമാണ് മണ്ണിനടിയിൽ അകപ്പെട്ടതെന്നാണ് വിവരം.

ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. വൈകീട്ട് മഴ കനത്തതോടെ 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ ബിജുവും ഭാര്യയും തിരികെ വീട്ടിലേക്ക് വന്നിരുന്നു. രാത്രി 10.45നാണ് മണ്ണിടിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ