Saturday, February 14, 2026
Homeഅമേരിക്കഅമേരിക്ക - (10) ന്യൂ യോർക്ക് '" Time square "' (യാത്രാ വിവരണം) ✍...

അമേരിക്ക – (10) ന്യൂ യോർക്ക് ‘” Time square “‘ (യാത്രാ വിവരണം) ✍ തയ്യാറാക്കിയത്: റിറ്റ  ഡൽഹി

അമേരിക്ക – 10 ന്യൂ യോർക്ക് ” Time square “

മിന്നുന്ന നിയോൺ ലൈറ്റുകളും ഭീമൻ ഡിജിറ്റൽ ബിൽബോർഡുകളും.  വേഷവിധാനം ചെയ്ത കഥാപാത്രങ്ങളും സംഗീതജ്ഞരും…. ‘ടൈംസ് സ്ക്വയർ, ‘ ന്യൂ യോർക്കിലെ മറ്റൊരു  തിളക്കമുള്ളതും അവിസ്മരണീയവുമായ കാഴ്ച  സമ്മാനിക്കുന്ന സ്ഥലമാണ്. സിറ്റിയുടെ പ്രധാന  വാണിജ്യ കേന്ദ്രം,വിനോദസഞ്ചാര കേന്ദ്രം, ഇയർ ഈവ് ബോൾ ഡ്രോപ്പിൻ്റെ ലൊക്കേഷൻ എന്ന നിലയിൽ   പ്രസിദ്ധമായ സ്ഥലം,

… വിശേഷണങ്ങൾ പലതുണ്ട്. ന്യൂയോർക്ക് സിറ്റിയിലെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന് .

ഇത്രയൊക്കെ  വിവരിക്കേണ്ടതുണ്ടോ എന്നായിരിക്കും  ‘ടൈം സ്ക്വയർ ‘-ന് ഒരു പക്ഷെ എന്നോട് ചോദിക്കാനുള്ളത്. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനൊപ്പം നമ്മുടെ പ്രധാനമന്ത്രി മോദി നിൽക്കുന്നതായി ചിത്രീകരിച്ച ബിൽബോർഡിൽ, “ഇന്ത്യൻ-അമേരിക്കൻ സമൂഹം ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ്എയിലേക്കുള്ള ചരിത്രപരമായ സംസ്ഥാന സന്ദർശനത്തിൽ സ്വാഗതം ചെയ്യുന്നു” എന്ന സ്ക്രോളിംഗ് സന്ദേശത്തോടെ ചിത്രീകരിച്ച സ്ഥലം. അതു പോലെ ലോക കേരള സഭയുടെ (എൽകെഎസ്) ഭാഗമായി നടത്തിയ പരിപാടിയിലെ  നമ്മുടെ മുഖ്യമന്ത്രിയുടെ സന്ദർശനവും ഇവിടെയായിരുന്നു. പിന്നെ എൻ്റെയും😉

‘ ആരേയും നോക്കരുത്, കാഴ്ചകൾ കണ്ട് അന്തം വിട്ട പോലെ നോക്കരുത്, കൂടെയുള്ളവരുടെ നിർദ്ദേശങ്ങൾ നീളുകയാണ്. എനിക്കാണെങ്കിൽ ഏതോ മായാ ലോകത്തിലെത്തിയ പ്രതീതിയായിട്ടാണ് തോന്നിയത്.

നമ്മൾ ടൂറിസ്റ്റ്കാർ ആണെന്ന് മനസ്സിലാക്കിയാൽ നമ്മെ പറഞ്ഞു പറ്റിക്കാനായി ആളുകൾ നമുക്ക് ചുറ്റും കൂടും

 എന്നതാണ് കൂടെയുള്ളവരുടെ അനുഭവം. പറഞ്ഞു തീർന്നില്ല എവിടെ നിന്നോ ‘ മിക്കി മൗസ്, മിന്നി മൗസ് വേഷം ധരിച്ചവർ എനിക്ക് ചുറ്റും. അന്തം വിട്ട നോട്ടം മറയ്ക്കാൻ വെച്ച കൂളിംഗ് ഗ്ലാസ്സൊക്കെ വെറുതെയായി. എന്നെ കണ്ടപ്പോൾ തന്നെ ഞാനൊരു സഞ്ചാരി ആണെന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു. അവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാനാണ് പറയുന്നത്. കൂടെയുള്ളവരുടെ നിർദ്ദേശം ഉള്ളതുകൊണ്ട് ഞാനൊരു ബധിരയും മൂകയുമായി നിന്നു എന്നു പറയാം.

24/7 സേവനം നൽകുന്ന ബിസിനസ്സുക ളൊക്കെയായി  ലോകത്തിലെ ഏറ്റവും തിരക്കേറിയ കാൽനടയാത്രക്കാരുള്ള പ്രദേശങ്ങളിലൊന്നായ ഇതിന് അത്ര മനോഹരമായ ചരിത്രമൊന്നുമല്ല പറയാനുള്ളത്.

1980-കളിൽ ഇവിടം പട്ടണത്തിൻ്റെ അരോചകവും വൃത്തികെട്ടതുമായ  ഭാഗമായിരുന്നുവത്രേ!

1904 മുതൽ ന്യൂയോർക്കിലെ ന്യൂ ഇയർ ആഘോഷങ്ങളുടെ സ്ഥലമാണ് ടൈംസ് സ്ക്വയർ. ന്യൂയോർക്കിലെ ടൈംസ് എന്ന പത്രം അവിടെയുള്ള ഒരു കെട്ടിടത്തിലേക്ക് മാറിയപ്പോൾ ഈ സ്ക്വയറിന് അങ്ങനെയാണ് ആ പേര് ലഭിച്ചത്.

 40 മുതൽ 52 വരെ സ്ട്രീറ്റുകളും  6,8 അവന്യൂകൾ വരെയുള്ള ഇവിടെ, വാച്ചുകളുടെയും ഡയമണ്ടു കടകളുമാണ് ഞങ്ങൾ സന്ദർശിച്ചത്. അമ്പതിനായിരം ഡോളറിനേക്കാളും മറ്റും വിലയുള്ള വാച്ചുകൾക്ക് എന്താണ് പ്രത്യേകത എന്ന് മാത്രം ചോദിക്കരുത്. അതിൽ ചിലതെല്ലാം കേട്ടിട്ടുള്ള ബ്രാൻഡുകളാണ് മറ്റു ചിലത് അതുമല്ല.

ഡയമണ്ട് കടക്കാണെങ്കിൽ നമ്മുടെ സ്വർണ്ണക്കടകളുടെ അത്ര ഗ്ലാമറൊന്നുമില്ല എന്നാലും കണ്ണഞ്ചിപ്പിക്കുന്ന തിളക്കം. ഇത്തരം കടകളിലും വിലപ്പേശൽ അനുവദിക്കുന്നുണ്ട്. പേഴ്സിൽ പത്ത് ഡോളറുമില്ലാത്ത എനിക്ക് എന്തു വിലപേശൽ ! എല്ലാം കണ്ട് ആസ്വദിച്ചു.

  അവിടം നിന്നു യാത്ര പറയുമ്പോൾ ഗൂഗിളിൽ ന്യൂയോർക്കിനെ കുറിച്ച് പറഞ്ഞതാണ് ഓർമ്മ വന്നത്.

‘New York City is a vibrant city with a variety of events and attractions, ….  സത്യം!

Thanks, 

റിറ്റ  ഡൽഹി✍

RELATED ARTICLES

2 COMMENTS

  1. ന്യൂയോർക്കിലെ വൈവിധ്യമായ കാഴ്ചകൾ നന്നായി എഴുതി

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com