ദീപാവലിയുമയി ബന്ധപ്പെട്ടു പ്രധാനമായും 2 ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. ഉത്തരേന്ത്യക്കാരുടെയും ദക്ഷിണേന്ത്യക്കാരുടെയും ആഘോഷങ്ങളും ആചാരങ്ങളും തമ്മിൽ വളരെ വ്യത്യാസമുണ്ട്.14 വർഷത്തെ വനവാസത്തിനു ശേഷം ദശരഥ മഹാരാജാവിൻ്റെ പുത്രൻ ശ്രീരാമചന്ദ്രൻ അയോധ്യ രാജ്യത്തിലേക്ക് മടങ്ങിയെത്തിയതും, മറ്റൊന്ന് ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതും ആണ്. ഈ ആഘോഷം നരകാസുരൻ്റെ വധം ആഘോഷിക്കുന്നതിനും, കൂടാതെ പാലാഴിയിൽ നിന്നും ലക്ഷ്മീദേവിയുടെ അവതാരം, നരകാസുരനെ വധിച്ചതിന് ശേഷം ദേവന്മാർ നടത്തിയ ആഘോഷം എന്നിവയുമൊക്കെയായി ബന്ധപ്പെട്ടിരിക്കുന്നു.
വ്യാപാരികളും ബിസിനസ്കാരും വീടുകളിലും സ്ഥാപനങ്ങളിലും സമ്പത്തിന്റെ ഭഗവതിയായ ധനലക്ഷ്മിയെ പൂജിക്കുന്ന സമയം കൂടിയാണ് ദീപാവലി. അതിനാൽ ലക്ഷ്മി പൂജ എന്ന പേരിലും ദീപാവലി അറിയപ്പെടുന്നു.
ജൈനമതവിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിനെ അനുസ്മരിക്കാനായും ദീപാവലി ആഘോഷിക്കുന്നു. കൂടാതെ
വിക്രമാദിത്യ ചക്രവർത്തി സ്ഥാനാരോഹണം നടത്തിയ ദിവസമായും ഇത് കണക്കാക്കപ്പെടുന്നു. പശ്ചിമബംഗാളിൽ കാളീപൂജ നടത്തി ദീപാവലി ആഘോഷിക്കുന്നു.
അടുത്ത കാലത്താണ് കേരളത്തിൽ വലിയ പ്രാധാന്യം ലഭിച്ചത്. തൃക്കാർത്തികയാണ് ആഘോഷിക്കാറുള്ളത്. അതുകൊണ്ട് വിഷ്ണു ക്ഷേത്രങ്ങളിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ഭഗവതി ക്ഷേത്രങ്ങളിലും ഈ ദിവസം വിശേഷമാണ്. ഗുരുവായൂർ, അമ്പലപ്പുഴ, ചോറ്റാനിക്കര, ആറ്റുകാൽ, കൊല്ലൂർ മൂകാംബിക തുടങ്ങിയ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ദർശനത്തിന് തിരക്ക് അനുഭവപ്പെടുന്നദിവസം കൂടിയാണ്. ഭഗവതി ക്ഷേത്രങ്ങളിൽ ഈ ദിവസം ദേവിയെ സമ്പത്തിന്റെ ഭഗവതിയായ ധനലക്ഷ്മി ഭാവത്തിൽ ആരാധിക്കുന്നു.
ഇരുളിന്റെ മേൽ വെളിച്ചതിന് ഉള്ള പ്രാധാന്യം അഥവാ തിന്മയ്ക്ക് മേൽ നന്മയുടെ വിജയം ആണ് ഈ ഉത്സവത്തിന്റെ സന്ദേശം.



