Wednesday, September 2, 2026
Homeകേരളംസ്വകാര്യ കമ്പനിക്ക് പറ്റിയ അബദ്ധത്തിന് പിന്നാലെ അടൂരിലെ യുവാവിന്റെ അക്കൗണ്ടിലെത്തിയത് അരക്കോടിയോളം രൂപ

സ്വകാര്യ കമ്പനിക്ക് പറ്റിയ അബദ്ധത്തിന് പിന്നാലെ അടൂരിലെ യുവാവിന്റെ അക്കൗണ്ടിലെത്തിയത് അരക്കോടിയോളം രൂപ

പത്തനംതിട്ട: സ്വകാര്യ കമ്പനിക്ക് പറ്റിയ അബദ്ധത്തിന് പിന്നാലെ അടൂരിലെ യുവാവിന്റെ അക്കൗണ്ടിലെത്തിയത് അരക്കോടിയോളം രൂപ. വെള്ളിയാഴ്ച വൈകീട്ടോടെയാണ് അടൂർ സ്വദേശി അരുൺ നിവാസിൽ അരുൺ നെല്ലിമുകളിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽനിന്നും 53,53,891 രൂപ എത്തിയത്.

കമ്പനി ഉടമ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത തുക അരുണിന്റെ അക്കൗണ്ടിലെത്തുകയായിരുന്നു. പണം എത്തിയെന്ന സന്ദേശം ഫോണില്‍ ലഭിച്ചതോടെ, ഈ കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്ന അരുണ്‍ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടു. പണം അയച്ചതിൽ പിശക് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അരുൺ ആവശ്യപ്പെട്ടതോടെയാണ് കമ്പനി അധികൃതരും ഇക്കാര്യം അറിഞ്ഞത്.

പിന്നാലെ പണം തിരികെ നൽകുന്നതിന് നടപടികളും ആരംഭിച്ചു. തുടർച്ചയായ അവധി ദിവസങ്ങൾ വരുന്നതിനാൽ നടപടിക്രമങ്ങൾ പൂർത്തിയായി ചൊവ്വാഴ്ച പണം കമ്പനിയുടെ അക്കൗണ്ടിൽ തിരികെ എത്തുമെന്ന് അരുൺ ഉറപ്പു നൽകി. നെല്ലിമുകൾ എസ്എൻഡിപി ശാഖ സെക്രട്ടറിയും ചക്കൂർച്ചിറ ക്ഷേത്ര ഭരണസമിതി അംഗവുമാണ് അരുൺ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ