മാവേലിയുടെ കഥ എച്ചുമൂന് പറഞ്ഞുകൊടുത്താണ് പൂക്കളമിടുന്നത്.
അങ്ങനെ തിരുവോണനാളായി.
അടുക്കളയിൽ തിരക്കിട്ട് സദ്യയൊരുക്കുകയായിരുന്നു ഞാൻ.
“അച്ഛമ്മേ,ദാ മാവേലിമുത്തശ്ശനെത്തി.” എച്ചുമൂന്റ ഒച്ചകേട്ടു
അത്ഭുതാഹ്ലാദത്തോടെ ഞാൻ പൂമുഖത്തേക്ക് ഓടി.
എന്റെ കണ്ണുകൾ മിഴിഞ്ഞു.
മിന്നുന്ന കിരീടം,നവരത്നഖചിതമായ മണിമാലകളെല്ലാണിഞ്ഞ് അരോഗദൃഢഗാത്രനായ മാവേലിതമ്പുരാനിതാ എന്റെ മുറ്റത്തെത്തിയിരിക്കുന്നു. കുഞ്ഞുമകളോട് വെറുതെ പറഞ്ഞതാണെങ്കിലും തമ്പുരാനെ നേരിട്ടുകണ്ടപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല
” തിരുമേനി അങ്ങ് എന്റെ വീട്ടിലും എത്തിയല്ലോ, ഒത്തിരി സന്തോഷമായി “.
“നാം കുറെ വീടുകളിൽ കയറിയെങ്കിലും നല്ലൊരു പൂക്കളം കണ്ടില്ല, ഒരുവീട്ടിലും സദ്യയൊരുക്കുന്ന ഗന്ധമാസ്വദിക്കാൻ കഴിഞ്ഞില്ല,
ഓണക്കളികളൊന്നുംതന്നെ നാം കണ്ടില്ല. എന്താണാവോ ഇവിടത്തെ സ്ഥിതി “.
” തിരുമേനി,ക്ഷമിച്ചാലും, പൂക്കളമുണ്ടെങ്കിലും മുക്കുറ്റിയും കണ്ണാന്തളിയും, കൃഷ്ണകിരീടവുമില്ല .
അതെല്ലാംവെച്ച് പൂക്കളമൊരുക്കണമെന്ന് എനിക്കും വളരെയാഗ്രഹണ്ടേ”
” എന്നിട്ടെന്തു പറ്റി”
“ഇപ്പോളീപൂക്കളൊന്നുമിവിടെയെങ്ങും കാണാനില്ല തിരുമേനി”
“എല്ലാരും മത്സരിച്ച്, സസ്യലതവൃക്ഷാദികൾ നശിപ്പിക്കുകയല്ലേ
,പിന്നെങ്ങനെ പൂക്കളെല്ലാം കിട്ടും? ഇവിടെയെങ്കിലുമൊരു പൂക്കളമുണ്ടല്ലോ? സദ്യയൊരുക്കിയിട്ടുണ്ടോ ആവോ? ചെന്നയിടത്തെല്ലാം വാങ്ങിയ സദ്യക്കിറ്റ് കണ്ടതുകൊണ്ട് നാമൊന്നും കഴിച്ചിട്ടില്ല’
അദ്ദേഹത്തിന്റെ പാദങ്ങൾ കഴുകുന്നതിനിടയിൽ ഞാൻ പറഞ്ഞു.
“അങ്ങയുടെ ഭരണമല്ലിപ്പോൾ തിരുമേനി,
” അതെല്ലാമിന്നു നാം ശരിക്കും മനസ്സിലാക്കി. എല്ലാവരുമൊത്തൊരുമിച്ചാഘോഷിക്കുന്നത് കാണാനാണീദിനത്തിൽ നാമിവിടെയെത്തുന്നത്. ഇന്ന് കണ്ടകാഴ്ചകൾ, ഔ! അസഹനീയംതന്നെ,
” തിരുമേനി എന്താണാവോ കണ്ടത്”
സന്തോഷമില്ലാതെ തിരക്കിട്ടോടുന്നവർ,
വഴക്കിടുന്നവർ, നായ്ശല്യവും കണ്ടു. ചിലസ്ഥലങ്ങളിൽ ക്ഷമയോടെ നിൽക്കുന്നവരെയും കണ്ടു.
” സർക്കാർ മദ്യശാലകളാണതു തിരുമേനി. കൂട്ടംകൂടിനിൽക്കുന്ന ഇവരാണ് ഇന്നത്തെസർക്കാരിനെ താങ്ങിനിർത്തുന്നവർ. ഓണത്തിന് ആയിരംകോടിരൂപയുടെ കച്ചവടം പ്രതീക്ഷിക്കുന്നുണ്ട് തിരുമേനി.
“ശിവ!ശിവ, നാം എന്തൊക്കെയാണീ കേൾക്കുന്നത് സുരപാനത്തിന് കോടിക്കണക്കിന് രൂപയോ?
” അതെ. എല്ലാരുമൊന്നുപോലെയാകു ന്നതവിടെമാത്രമാണ് തിരുമേനി.
തമ്പുരാനെന്റെ വീട്ടിലൊരുക്കിയ സദ്യ വിളമ്പട്ടെ.”
“എന്നാലാവട്ടെ, ഒരാളെങ്കിലും സദ്യയൊരുക്കിയല്ലോ “?.
അദ്ദേഹം ഓലക്കുട താഴെവെച്ചു നിലത്ത് ചമ്രംപടിഞ്ഞിരുന്നു.
ഇലയിട്ട് സദ്യ വിളമ്പി. കായനുറുക്കുംശർക്കരുപ്പേരിയും അദ്ദേഹം സന്തോഷത്തോടെയെടുക്കുന്നതു ഞാൻ കണ്ണുനിറയെ നോക്കിനിന്നു.
പക്ഷേ കഴിച്ചയുടൻ അദ്ദേഹത്തിന്റെ മുഖഭാവം മാറി.
” ഇതെന്താണ് രുചിയും മണവുമൊന്നുമില്ലല്ലോ ”
“തിരുമേനീ ക്ഷമിക്കണം, വെളിച്ചെണ്ണക്കെല്ലാം ഭയങ്കരവിലയാണ്,അതും ശുദ്ധമായതൊന്നും കിട്ടാനില്ലതാനും. പാമോയിലിലാണിതെല്ലാമുണ്ടാക്കിയത്. മായംനിറഞ്ഞതാണെല്ലാം”
ഞാനൊരു തേങ്ങലോടെ പറഞ്ഞു.
“ഓഹോ,ആഹാരത്തിലും മായമോ, ഞാൻ ഭരിച്ചിരുന്ന നാട് തന്നെയാണോയിത്? . സന്തോഷത്തിന്റെ പൂവിളികളില്ലാത്ത, കൺകുളിർക്കുന്ന പൂക്കളമില്ലാത്ത സ്നേഹത്തിന്റെ ഒത്തുചേരലുകളില്ലാത്ത പ്രജകളെ കാണാനായി ഞാനെന്തിനു വരണം?
ചതിയും കളവും മായവും ഭൂഷണമാക്കുന്ന ഭരണാധികാരികൾ– ഇതൊന്നുമായിരുന്നില്ലെന്റെ നാട്. എനിക്ക് മതിയായിരിക്കുന്നു . ഇനിയൊരോണമുണ്ണാൻ ഞാൻ വരുന്നില്ല.മകളേ, എന്നെ സന്തോഷത്തോടെ സ്വീകരിക്കാൻ കൊതിക്കുന്ന നിന്നെപ്പോലെയുള്ളവരുടെ സങ്കടംകാണാൻ ഇന്ദ്രസേനൻ വരുമെന്നുകരുതിയാരുമിനി കാത്തിരിക്കേണ്ട. എന്റെ അഹങ്കാരത്തെ ശമിപ്പിക്കാനാണ് വാമനമൂർത്തിയായി വന്നു ഭഗവാനെന്നെ സുതലത്തിലേക്കയച്ചത്. അവിടെയെന്റെ കാവൽരക്ഷകനായി നിൽക്കുന്ന ഭഗവാനോട് ഇപ്പോഴത്തെ ഭരണാധികാരികളുടെ ദുഷ്കർമ്മങ്ങൾ തീർക്കാൻ ഭഗവാൻ ഇനിയേതവതാരമാണ് എടുക്കേണ്ടിവരികയെന്നന്വേഷിക്കണം. സുതലത്തിലെത്തിയാലാദ്യം വർഷത്തിലൊരിക്കൽ പ്രജകളെ കാണാൻ നൽകിയ വരം തിരിച്ചെടുക്കണേ , എന്നപേക്ഷിക്കണം . മകളേ, എന്നെ കാണാൻകാത്തിരുന്ന, എനിക്കു വേണ്ടി സദ്യയൊരുക്കിയ നിന്നെ വേദനിപ്പിക്കുന്നതിൽ ഞാൻ ഖേദിക്കുന്നു . എന്നാലീഭക്ഷണം കഴിച്ചാൽ സുതലലോകത്തെത്തും മുൻപേ അതിസാരം പിടിപെട്ട് ഞാനവശനാകും. പിന്നെ സാക്ഷാൽ മഹാവിഷ്ണുവിനുപോലുമെന്നെ രക്ഷിക്കാനാവില്ല. .
അതുകൊണ്ട് മകളേ, ക്ഷമിക്കുക, ഒരിക്കലും തിരിച്ചുവരാനാഗ്രഹിക്കാത്ത ഒരുയാത്രയ്ക്കായി ഞാൻ പടിയിറങ്ങുന്നു.
ഓം ശാന്തി ശാന്തി!




😀
🙏♥️
😄
Thanks🙏
Superb😍👌👌👌👏👏👏
Thanks
Thanks ♥️🙏
താങ്കളുടെ ഈ കഥ ഇന്നത്തെ ആതുനിക സമൂഹത്തിന് ഉള്ള ഒരു കൺതുറപ്പിക്കൽ ആണ്…തീർച്ചയായും ഇന്നത്തെ പുതു തലമുറ വായിക്കേണ്ടതും വരും വർഷങ്ങളിൽ എങ്ങിനെ അതിന്റെ തനിമ നിലനിർത്തി ആഘോഷിക്കാം എന്നതും നമ്മൾ ചിന്ദിക്കേണ്ടതും ആകുന്നു. ഇത് പോലുള്ള ഒത്തിരി നല്ല രചനകൾ താങ്കളിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു… സ്നേഹത്തോടെ ധനേഷ് ദാമോദർ 👍👍👍
ഒത്തിരി ഒത്തിരി സ്നേഹം സന്തോഷം ട്ടോ 🙏♥️
പുതിയ കാലത്തെക്കുറിച്ച് ഹാസ്യരസ പ്രധാനമായി എഴുതിയത് വളരെ നന്നായിട്ടുണ്ട്. ഓണമൊക്കെ high-tech ആയിക്കഴിഞ്ഞു. ഇനിയൊരു തിരിച്ചു് പോക്കുണ്ടാവില്ല. പഴയ തലമുറയുടെ കാലം കഴിയുന്നതോടുകൂടി ഓണമെന്ന ഒരു നാടിന്റെ മഹത്തായ വികാരവും അസ്‌തമിക്കും. നല്ലെഴുത്ത് പത്മ… അഭിനന്ദനങ്ങൾ… 🙏
ഒത്തിരി സ്നേഹം, സന്തോഷം, ട്ടോ
ചെറിയമ്മ 👌❤️. വാക്കുകൾ ഒന്നും പറയാൻ ഇല്ല 🥰
സന്തോഷം സ്നേഹം ♥️
Great work… looking out for more… Keep up the spirit… always mesmerized with your writings… do jote in even more
സന്തോഷം സ്നേഹം 🙏😂
ആശംസകൾ
ഒത്തിരി സ്നേഹം സന്തോഷം 🙏