Monday, October 5, 2026
Homeകേരളംഇടുക്കി - ചെറുതോണി ഡാമുകളില്‍ സെപ്‌റ്റംബര്‍ ഒന്ന്‌ മുതല്‍ സന്ദര്‍ശനാനുമതി.

ഇടുക്കി – ചെറുതോണി ഡാമുകളില്‍ സെപ്‌റ്റംബര്‍ ഒന്ന്‌ മുതല്‍ സന്ദര്‍ശനാനുമതി.

ഇടുക്കി : ഇടുക്കി-ചെറുതോണി ഡാമുകളില്‍ സെപ്‌റ്റംബര്‍ ഒന്നുമുതല്‍ സന്ദര്‍ശനാനുമതി. ഡാമിലെ ജലനിരപ്പ്‌ പരിശോധനയും സാങ്കേതിക പരിശോധനകളും നടത്തുന്നതിനായി ബുധനാഴ്‌ച ദിവസങ്ങള്‍ നീക്കിവെച്ചിരിക്കുന്നതിനാല്‍ അന്നേ ദിവസവും റെഡ്‌ അലേര്‍ട്ട്‌ ദിവസങ്ങളിലും ജനങ്ങള്‍ക്ക്‌ സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല.

ചെറുതോണി-തൊടുപുഴ പാതയില്‍ പാറേമാവ്‌ ഭാഗത്ത്‌ നിന്നുള്ള റോഡിലൂടെയുള്ള ഗേറ്റിലൂടെയാണ്‌ പ്രവേശനം. പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ ബുക്കിങ്‌ വഴിയാണ്‌.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്രേ്‌ടാണിക്‌ ഉപകരണങ്ങള്‍ എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്‌. ഇതോടൊപ്പം ഇടുക്കി റിസര്‍വയറില്‍ ബോട്ടിങ്‌ സൗകര്യവും സന്ദര്‍ശകര്‍ക്ക്‌ ലഭ്യമായിവരുന്നുണ്ട്‌.

ഇടുക്കി – ചെറുതോണി അണക്കെട്ടുകള്‍ ജലാശയത്തിലൂടെ സഞ്ചരിച്ച്‌ കാണുന്നതിനും കാനനഭംഗി ആസ്വദിക്കാനാകും. ഹില്‍വ്യൂ പാര്‍ക്കും കാല്‍വരിമൗണ്ട്‌ മലനിരകളും ജലാശയവും ഇതിനോടു ചേര്‍ന്നുള്ള വനപ്രദേശങ്ങളും സഞ്ചാരികള്‍ക്ക്‌ ഏറെ ആകര്‍ഷകമാണ്‌.

ചെറുതോണി ഡാമിലെ വെര്‍ട്ടിക്കല്‍ ഗേറ്റിന്റെ ഉള്‍പ്പെടെയുള്ള അറ്റകുറ്റ പണികള്‍ നടന്നിരുന്നതിനാലാണ്‌ ഏതാനും മാസം ഡാമില്‍ സന്ദര്‍ശനാനുമതി നല്‍കാന്‍ കഴിയാതെയിരുന്നത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ