Wednesday, May 20, 2026
HomeUncategorizedഓണം സ്പെഷ്യൽ: 'വടുകപ്പുളി നാരങ്ങ അച്ചാർ' ✍ തയ്യാറാക്കിയത്: ദീപ നായർ ബാംഗ്ലൂർ

ഓണം സ്പെഷ്യൽ: ‘വടുകപ്പുളി നാരങ്ങ അച്ചാർ’ ✍ തയ്യാറാക്കിയത്: ദീപ നായർ ബാംഗ്ലൂർ

എല്ലാവർക്കും ഓണാശംസകൾ

ഓണത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ് ഇലയുടെ ഇടതുഭാഗത്ത് ഇരിക്കാൻ ഊഴം കാത്തു നിൽക്കുന്ന നമ്മുടെ സുന്ദരൻ വടുകപ്പുളി നാരങ്ങ അച്ചാർ. ആകർഷകമായ നിറവും കൊതിപ്പിക്കുന്ന മണവും കൊണ്ട് അവൻ ആരേയും വശീകരിക്കും. അച്ചാർ കഴിക്കാത്തവർ കൂടി ഒന്നു തൊട്ടു രുചിച്ചു നോക്കും. വളരെ എളുപ്പത്തിൽ തയ്യാറാക്കാം ഈ കുട്ടനെ. പാചകവിധിയിലേക്കു കടക്കാം.

🌼വടുകപ്പുളി നാരങ്ങ അച്ചാർ

🌻 ആവശ്യമായ സാധനങ്ങൾ

🌼വടുകപ്പുളി നാരങ്ങ-ഒരെണ്ണം
🌼പച്ചമുളക്-നാലെണ്ണം
🌼ഇഞ്ചി-ഒരിഞ്ചു കഷണം
🌼നല്ലെണ്ണ-50 മില്ലി
🌼കടുക്-ഒരു ടീസ്പൂൺ
🌼ഉലുവ-കാൽ ടീസ്പൂൺ
🌼കായപ്പൊടി-അര ടീസ്പൂൺ
🌼മുളകുപൊടി-ഒന്നര ടീസ്പൂൺ
🌼ഉപ്പ്-പാകത്തിന്
🌼കറിവേപ്പില-ഒരു തണ്ട്

🌻ഉണ്ടാക്കുന്ന വിധം

🌼നാരങ്ങ കഴുകി വൃത്തിയാക്കി വെള്ളം മുഴുവൻ കോട്ടൺ തുണി കൊണ്ട് തുടച്ച് ചെറുതായി മുറിച്ചു വയ്ക്കുക. നീര് പോകാതെ മുറിക്കണം. പച്ചമുളകും ഇഞ്ചിയും ചെറുതാക്കി മുറിക്കുക. എല്ലാം കൂടി ഒന്നിച്ചാക്കി വയ്ക്കുക.

🌻ഉലുവ വറുത്തു പൊടിച്ച് കായപ്പൊടിയും ചേർത്തിളക്കി വയ്ക്കുക.

🌻എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കായം-ഉലുവപ്പൊടി, മുളകുപൊടി ഇവ ചേർത്ത് എണ്ണ പുകഞ്ഞു വരുമ്പോൾ സ്റ്റൗവ് ഓഫ് ചെയ്ത് ഉപ്പും കറിവേപ്പിലയും ചേർത്തിളക്കി മുറിച്ചു വച്ചിരിക്കുന്ന നാരങ്ങ, ഇഞ്ചി, പച്ചമുളക് ചേർത്തിളക്കി വയ്ക്കുക. ഉപ്പും രുചിച്ചു നോക്കി പോരെങ്കിൽ ചേർത്തിളക്കി കുറച്ചുനേരം വയ്ക്കുക. ചൂടാറിയ ശേഷം വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം.

🌻സദ്യയ്ക്ക് വിളമ്പാൻ രൂചിയൂറും വടുകപ്പുളി നാരങ്ങ അച്ചാർ തയ്യാർ.

തയ്യാറാക്കിയത്: ദീപ നായർ ബാംഗ്ലൂർ✍

RELATED ARTICLES

2 COMMENTS

  1. വടുകപ്പുളി നാരങ്ങ അച്ചാറിൻ്റെ രുചി വായിൽ വന്നു. ഇതു വരഞ്ഞ് മുഴുവനായി എണ്ണയിൽ വാട്ടിയ ശേഷം മുറിച്ച് അച്ചാറിട്ടു ന്ന രീതിയും ഉണ്ട്. കയ്പു മാറാൻ നല്ലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com