ഇന്ന് ഞാൻ പരിചയപെടുത്തുന്നത് ഓണം സ്പെഷ്യൽ പരിപ്പ് കറിയാണ്. പരിപ്പ് കറി വെക്കുവാൻ എല്ലാവർക്കും അറിയാമെങ്കിലും ഞാൻ പരിപ്പ് കറി വെയ്ക്കുന്നത് എങ്ങനെ എന്ന് പരിചയപടുത്താം.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
✳️ആവശ്യമായ ചേരുവകൾ✳️
🫛🫚🌿🧅🌶️🧂🧄🫑🍚🌿🫛
🫘ചെറുപയർ പരിപ്പ് – അര കപ്പ്
🍚തേങ്ങ ചിരകിയത് -1കപ്പ്
🫑പച്ച മുളക് -2 എണ്ണം
🌶️വറ്റൽമുളക് – 3 എണ്ണം
🧅ചെറിയ ഉള്ളി -10എണ്ണം
🧄വെളുത്തുള്ളി – 2അല്ലി
🌿കറിവേപ്പില -2 തണ്ട്
🥄നെയ്യ് -2 ടീസ്പൂൺ
🥄ചെറിയ ജീരകം – കാൽ ടീസ്പൂൺ
🥄കടുക് – അര ടീസ്പൂൺ
🫙വെളിച്ചെണ്ണ – 2 ടീസ്പൂൺ
🥄മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
🧂ഉപ്പ് – പാകത്തിന്
💠തയ്യാർ ആക്കുന്ന വിധം💠
🧉🧉🧉🧉🧉🧉🧉🧉🧉🧉🧉

🔴ആദ്യമായി ചെറുപയർപരിപ്പ് കഴുകി വെള്ളം മുഴുവൻ കളഞ്ഞതിനു ശേഷം ഒരു ചീനച്ചട്ടിയിൽ ഇട്ട് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് വറക്കുക.
🔵കരിഞ്ഞുപോകാതെ ചെറുതായി കളർ മാറിവരുമ്പോൾ ഒരു മൺചട്ടിയിലേക്ക് മാറ്റി വേകുന്നതിനായി ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് ചെറിയ ഉള്ളി തൊലികളഞ്ഞതും, പച്ചമുളക് രണ്ടായി പിളർന്നതും ഇട്ട് അടുപ്പിൽ വെച്ച് നന്നായി വേവിക്കുക.
🟡വെന്ത് വെള്ളം വറ്റിവരുമ്പോൾ ഇതിലേക്ക് ഉപ്പും തേങ്ങചിരകിയതും,വെളുത്തുള്ളി, ജീരകം, രണ്ട് ഉള്ളി, മഞ്ഞൾ പൊടി ഇത്രയും ഒരു മിക്സിയിൽ (ഒരു പാട് അരഞ്ഞുപോകാതെ ) അരച്ചെടുത്തു ചട്ടിയിലേക്ക് ഒഴിച്ചുകൊടുത്ത് ഇളക്കി
ആവി വരുമ്പോൾ ഒരു ടീസ്പൂൺ നെയ്യും ചേർത്ത് ഇളക്കി വാങ്ങി വെയ്ക്കുക.
🟣ഇതിലേക്ക് കടുക്, ഉള്ളി, വറ്റൽമുളക്, കറിവേപ്പില ഇവ വറത്ത് ഇട്ടുകൊടുത്ത് പതിയെ ഇളക്കി യോജിപ്പിക്കുക.
🟢ഈ അടിപൊളി പരിപ്പുകറി ഓണത്തിന് ഉണ്ടാക്കി ചോറിനൊപ്പം കഴിക്കൂ. ഈ പാചക കുറിപ്പ് ഇഷ്ടപ്പെട്ടെങ്കിൽ ലൈക്ക്, കമന്റ് തരാൻ മറക്കല്ലേ….
🟤മറ്റൊരു ഓണം സ്പെഷ്യൽ പാചകവുമായി അടുത്ത ആഴ്ച വീണ്ടും വരാം…
തയ്യാറാക്കിയത്: റീന നൈനാൻ,
(മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം)




ഓണം സ്പെഷ്യൽ പാചകം അടിപൊളി ആയിട്ടുണ്ട്. 👏👌👍
❤️🙏
❤️❤️
❤️🙏
Yummy 😍👍🏻
❤️🙏
Super
❤️🙏
Good
🙏❤️