നെഹ്റു ട്രോഫി ടിക്കറ്റ് വിതരണോദ്ഘാടനം. 71-ാമത് നെഹ്റുട്രോഫി
ജലമേളയുടെ ടിക്കറ്റ് വിതരണോദ്ഘാടനം ആലപ്പുഴ റവന്യു ഡിവിഷണൽ ഓഫീസിൽ അമ്പലപ്പുഴ
എം. എൽ .എ
എച്ച് .സലാം നിർവ്വഹിച്ചു. ആദ്യ ടിക്കറ്റ് ആലപ്പുഴ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ
കെ കെ ജയമ്മ ഏറ്റുവാങ്ങി .
കെ .എസ് .ആർ .ടി .സി ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ
സണ്ണി പോൾ
കെ. എസ് ആർ ടി സിക്ക് വേണ്ടി ടിക്കറ്റ് ഏറ്റുവാങ്ങി.
തിങ്കളാഴ്ച മുതൽ ആലപ്പുഴ, കോട്ടയം, എറണാകുളം കൊല്ലം, പത്തനംതിട്ട ജില്ലകളിലെ എല്ലാ സർക്കാർ ഓഫീസുകളിൽ നിന്നും ടിക്കറ്റ് ലഭിക്കും .
കെ .എസ് . ആർ .ടി .സി യും ഡിടിപിസി യും ടിക്കറ്റ് വിതരണത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഉടൻ തന്നെ ഓൺലൈൻ ആയും ടിക്കറ്റ് ലഭ്യമാകും.



