കരിപ്പൂരിൽ കാർ ആക്രമിച്ച് 20 ലക്ഷം രൂപ കവർന്ന കേസിൽ ആറ് പേർ അറസ്റ്റിൽ. കരിപ്പൂർ സ്വദേശി നിസാർ, മുഹമ്മദ് ഷഫീക്ക്, കെ സി അബ്ദുനാസർ, സൈനുൽ ആബിദ്, ഇർഷാദ്, മുഹമ്മദ് മുസ്ഫർ എന്നിവരാണ് അറസ്റ്റിലായത്.
കരിപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നെടുങ്കളരി എന്ന സ്ഥലത്ത് വെച്ചാണ് കാർ ആക്രമിച്ച് പ്രതികൾ പണം കവർന്നത്. ഇന്നോവ കാറിനെ വട്ടം വെച്ചുകൊണ്ട് ഷിഫ്റ്റ് കാറിൽ എത്തിയ ആറംഗ സംഘം ഇന്നോവ കാറിന്റെ ചില്ല് തകർത്തു കൊണ്ട് 20 ലക്ഷം രൂപ കവർന്നുവെന്നാണ് പോലീസ് പറയുന്നത്.
പ്രതികൾ എത്തിയ കാർ വാടകക്ക് എടുത്തതാണെന്നും കാറിൽ വ്യാജ നമ്പർ പ്ലേറ്റ് പതിച്ച നിലയിലാണെന്നും പോലീസ് പറയുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



