തിരുവനന്തപുരം: അംഗനവാടിയിൽ വച്ച് കുട്ടിയെ പൂച്ച കടിച്ച വിവരം പുറത്തറിയിക്കാത്ത കാട്ടാക്കട കുറ്റിച്ചൽ പഞ്ചായത്ത് കുഴിയൻകോണം അംഗനവാടിയിലെ ടീച്ചർ നിഷയെയാണ് അന്വേഷണ വിധേയമായി ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞമാസം പതിനെട്ടാം തീയതി ആയിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം ഉണ്ടാകുന്നത്. കുറ്റിച്ചൽ പഞ്ചായത്തിലെ കുഴിയൻകോണം അംഗൻവാടിയിലെ വിദ്യാർത്ഥിയും, കുറ്റിച്ചൽ കോവിൽവിള സ്വദേശി സൈനബയുടെ മകനുമായ ഹൈസിൻ സഹാനെയാണ് പൂച്ച മാന്തിയത്.
പൂച്ച കഴിഞ്ഞ ദിവസം രാത്രിയോടെ ചത്തു. ഇതോടെ കുട്ടിയുടെ കുടുംബം പരാതിയുമായി രംഗത്തെത്തുകയായിരുന്നു. പൂച്ചയുടെ മാന്തൽ ഉണ്ടായ ദിവസം അധ്യാപിക നിഷ ഈ വിവരം തങ്ങളെ അറിയിച്ചില്ലെന്നും, കുട്ടി പറഞ്ഞിതിനെ തുടർന്ന് ചോദിച്ചപ്പോൾ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് അധ്യാപിക പറഞ്ഞതെന്നും കുട്ടിയുടെ രക്ഷകർത്താക്കൾ ആരോപിക്കുന്നു.



