Tuesday, October 20, 2026
Homeകേരളംസൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയ്ക്ക് ജയിൽ ചാടുന്നതിനു ജയിലിനു അകത്തു നിന്നും പിന്തുണ ലഭിച്ചതായി റിപ്പോർട്ട്‌

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയ്ക്ക് ജയിൽ ചാടുന്നതിനു ജയിലിനു അകത്തു നിന്നും പിന്തുണ ലഭിച്ചതായി റിപ്പോർട്ട്‌

കണ്ണൂര്‍.  കണ്ണൂർ ജയിലിൽ ഗോവിന്ദച്ചാമി  ഉറങ്ങിക്കിടന്നത് ‘ഡമ്മി ഗോവിന്ദച്ചാമി’. ജയിൽ ചാടുമ്പോൾ പുതപ്പും തുണിയും വെച്ച് കിടക്കുന്ന രൂപമുണ്ടാക്കി. ഇതുകണ്ട് ജയിൽ ഉദ്യോഗസ്ഥർ ഗോവിന്ദച്ചാമി ഉറങ്ങുന്നതായി തെറ്റിദ്ധരിച്ചു. ഇലക്ട്രിക് ഫെൻസിംഗ് പ്രവർത്തിച്ചില്ല. മതിലിന് മുകളിലുള്ള ഇലക്ട്രിക് ഫെൻസിങ് ആറ് മാസമായി പ്രവർത്തിക്കുന്നില്ല. കെൽട്രോൺ സ്ഥാപിച്ച ഫെൻസിങ് വെച്ച ഉടനെ തന്നെ കേടായി.

പിന്നീട് നന്നാക്കാൻ നടപടി ഉണ്ടായില്ല.ജയിൽ ചാടുന്നതിനു ജയിലിനു അകത്തു നിന്നും പിന്തുണ ലഭിച്ചു. ഗോവിന്ദ ചാമിയെ കാലത്തു ജയിലിൽ മാറ്റും. ഉടനെ വീയ്യൂർക്കു കൊണ്ട് പോകും.

ജയിലിൽ 4 പേർക്കും ജയിലിൽ ചാട്ടം അറിയാം. ഗുരുവായൂർ പോകുമെന്നു പറഞ്ഞു തമിഴ് നാട്ടിലേക്ക് പോകാൻ പ്ലാൻ.ജയിലിൽ കഞ്ചാവ്, മദ്യം എന്നിവ സുലഭം എന്നു പോലീസിന് ഗോവിന്ദ ചാമിയുടെ മൊഴി. കഞ്ചാവ് നൽകിയത് ശിഹാബ്. കഞ്ചാവ് അടിച്ചു ലഹരിയുടെ ശക്തിയിലാണ് ചാടിയത്. ജയിൽ ചാടുന്നത് സഹതടവുകാർ ശിഹാബ്, വിശ്വനാഥൻ, സാബു, തേനി സുരേഷ് എന്നിവർക്ക് അറിയാം. സഹതടവുകാരനോട് ജയിൽ ചാട്ടത്തെക്കുറിച്ച് പറഞ്ഞിരുന്നു. ജയിൽ ചാട്ടത്തിന് 6 മാസം മാത്രമേ ശിക്ഷയുള്ളൂ എന്ന് സഹതടവുകാരൻ പറഞ്ഞു. അരം ഉപയോഗിച്ചാണ് അഴിമുറിക്കാനുള്ള ഉപകരണം ഉണ്ടാക്കിയത്.

ഗോവിന്ദ ചാമി ജയിലിൽ മൊബൈൽ ഉപയോഗിച്ചു. പാലക്കാട്‌കാരൻ ഷെൽവനെ വിളിച്ചു. പുറത്തു നിന്നും സഹായം കിട്ടിയില്ല. കാനത്തൂർ അമ്പലത്തിന്റെ അടുത്ത് വന്നു. അവിടെ നിന്നും റെയില്‍വേ സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി. വഴിതെറ്റിയതോടെ വൈകിപ്പോയെന്നും ഗോവിന്ദച്ചാമി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ